നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Fraudster| വാടകയ്ക്കെടുത്ത കാർ വീണ്ടും വാടകയ്ക്ക് കൊടുത്തു ഒന്നരലക്ഷം തട്ടി മറിച്ചുവിറ്റയാൾ പിടിയിൽ

    Fraudster| വാടകയ്ക്കെടുത്ത കാർ വീണ്ടും വാടകയ്ക്ക് കൊടുത്തു ഒന്നരലക്ഷം തട്ടി മറിച്ചുവിറ്റയാൾ പിടിയിൽ

    എറണാകുളം കേന്ദ്രീകരിച്ചുള്ള വാഹനതട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

    പിടിയിലായ ഗോഡ് ലി

    പിടിയിലായ ഗോഡ് ലി

    • Share this:
      പത്തനംതിട്ട: കാർ വാടകയ്ക്കെടുത്ത (Rented a Car) ശേഷം പണം നല്‍കാതെ മറിച്ചുവിറ്റയാൾ റാന്നി പൊലീസിന്റെ (Ranni Police) പിടിയിലായി. റാന്നി സ്വദേശിയും ഇപ്പോള്‍ കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസിൽ താമസിക്കുന്ന ഗോഡ് ലി ദേവ് (46) ആണ് അറസ്റ്റിലായത്. വടശ്ശേരിക്കര കിടങ്ങിൽ അജിലാൽ ഒരുമാസം മുമ്പ് റാന്നി പൊലീസില്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.

      ഇതേ കാർ വാടകയ്ക്ക് കൊടുത്ത ശേഷം ലഭിച്ച 1.50 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള വാഹനതട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തില്‍ തട്ടിയെടുത്ത മറ്റൊരു കാറുമായാണ് ഇയാൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കാർ പാർക്കിങ്ങ് ഗ്രൗണ്ടിൽ വെച്ച് പിടിയിലായത്. 90,000 രൂപ നൽകാമെന്നറിയിച്ച് ഉടമയെ പറ്റിച്ച് കൈക്കലാക്കിയതാണ് ഈ കാർ. അജിലാലിന്റെ കാർ പയ്യന്നൂർ പഴയങ്ങാടിയിൽ നിന്ന് പൊലീസ് പിന്നീടു കണ്ടെടുത്തു.

      Also Read- Palarivattom Accident| പാലാരിവട്ടം അപകടത്തിൽ മരണം മൂന്നായി; അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ മുഹമ്മദ് ആഷിഖും യാത്രയായി

      2019 ലാണ് അജിലാൽ ഗോഡ് ലിയ്ക്ക് കാർ കൈമാറിയത്. വാടകയായി 1.50 ലക്ഷം രൂപ നൽകാമെന്നാണ് പറഞ്ഞാണ് അജിലാലിന്‍റെ പക്കല്‍ നിന്നും കാര്‍ വാങ്ങിയത്. ഇതേ കാർ വാടകയ്ക്ക് കൊടുത്ത് ഗോഡ് ലി പണം ഗോഡ് ലി തട്ടിയെടുക്കുകയും ചെയ്തു. അജിലാല്‍ നിരന്തരം ബന്ധപ്പെട്ടിട്ടും കാറോ പണമോ നല്‍കാന്‍ ഗോഡ് ലി തയാറായില്ല. ഇതോടെ അജിലാല്‍ റാന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ ഗോഡ് ലി ഒളിവിൽ പോയി. പലതവണ ഇയാൾ കാർ കൈമാറിയതായും അവസാനം 2.25 ലക്ഷം രൂപയ്ക്ക് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി സനൂപിന് വിറ്റെന്നും റാന്നി എസ് ഐ എസ് ടി അനീഷ് പറഞ്ഞു. സനൂപിന്റെ പക്കൽ നിന്നാണ് കാർ പോലീസ് കണ്ടെടുത്തത്.

      Also Read- Ragging| കാര്‍ഷിക സർവകലാശാലാ ഹോസ്റ്റലിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ; റാഗിങ്ങില്‍ മനംനൊന്തെന്ന് സഹപാഠികള്‍

      ഗോഡ് ലി വേറെയും വാഹനങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 25 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് തൃശൂർ സ്വദേശിയുടെ പക്കൽ നിന്ന് 2.25 ലക്ഷം രൂപ വാങ്ങിയതിനും കേസുണ്ട്. റാന്നി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാൾക്കെതിരെ പത്തോളം പരാതികൾ ലഭിച്ചതായും എസ് ഐ പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ എൽ പി ബിജു, ഉണ്ണി കൃഷ്ണൻ എന്നിവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
      Published by:Rajesh V
      First published:
      )}