• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പീഡനകേസിലെ പ്രതി കോടതിയില്‍ ഹാജരാക്കുന്നതിനിടെ രക്ഷപ്പെട്ടു

News18 Malayalam
Updated: May 26, 2018, 11:14 AM IST
പീഡനകേസിലെ പ്രതി കോടതിയില്‍ ഹാജരാക്കുന്നതിനിടെ രക്ഷപ്പെട്ടു
News18 Malayalam
Updated: May 26, 2018, 11:14 AM IST
പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ട് വയസുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.

കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതിനിടെയാണ് ഒരാള്‍ ഓടിരക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

ഓടിപ്പോയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒരു സ്ത്രീയുള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്.

പ്രതികളുമായി ഷോളയൂര്‍ പൊലീസാണ് മണ്ണാര്‍ക്കാട് സ്പെഷ്യൽ കോടതിയില്‍ എത്തിയത്. പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കിയെന്നു പൊലീസ് അറിയിച്ചു.
First published: May 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...