പൊലീസിന്‍റെ തോക്കും തട്ടിയെടുത്ത് പോക്സോ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; പിടികൂടിയത് ഏറ്റുമുട്ടലിനൊടുവിൽ

പൊലീസ് പിന്നാലെ ഓടിയെങ്കിലും കുറച്ചു ദൂരത്തിനു ശേഷം ഇയാൾ ഇവർക്കു നേരെ വെടിയുതിർത്തു. ഇതോടെ പൊലീസും തിരികെ വെടിവച്ച് പ്രതിയെ കീഴടക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: October 22, 2020, 9:15 AM IST
പൊലീസിന്‍റെ തോക്കും തട്ടിയെടുത്ത് പോക്സോ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; പിടികൂടിയത് ഏറ്റുമുട്ടലിനൊടുവിൽ
Representative Image
  • Share this:
ലക്നൗ: പൊലീസിന്‍റെ തോക്കും തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കി യുപി പൊലീസ്. ഗ്രേറ്റര്‍ നോയിഡയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനായെത്തിച്ചപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെയാണ് കേസിൽ ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി വൈകിട്ടോടെ ഇയാളെ കൃത്യം നടന്ന സ്ഥലത്തെത്തിച്ചു. ഇതിനിടെയായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ ശ്രമം.

Also Read-'അവരും ദൈവത്തിന്റെ മക്കള്‍; കുടുംബജീവിതത്തിന് അവകാശമുണ്ട്'; സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് ഫ്രാൻസിസ് മാര്‍പാപ്പ

സംഭവം നടന്ന സ്ഥലത്തെ ഒരു കെട്ടിടത്തിന് പിറകിലായി ആയുധം ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് ആ ആയുധം വീണ്ടെടുക്കാനായാണ് പ്രതിയുമായി പൊലീസ് സംഘമെത്തിയത്. സ്ഥലത്തെത്തിയതും സബ് ഇന്‍സ്പെക്ടടറുടെ പിസ്റ്റൽ തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അങ്കുർ അഗര്‍വാൾ അറിയിച്ചത്. പൊലീസ് പിന്നാലെ ഓടിയെങ്കിലും കുറച്ചു ദൂരത്തിനു ശേഷം ഇയാൾ ഇവർക്കു നേരെ വെടിയുതിർത്തു. ഇതോടെ പൊലീസും തിരികെ വെടിവച്ച് പ്രതിയെ കീഴടക്കുകയായിരുന്നു. പൊലീസിന്‍റെ പ്രത്യാക്രമണത്തിൽ പ്രതിക്ക് കാലിന് വെടിയേല്‍ക്കുകയും ചെയ്തതതായും അഗര്‍വാൾ വ്യക്തമാക്കി.

Also Read-സൈപ്രസിൽ മാമോദീസ ചടങ്ങിനിടെ കുഞ്ഞിന് പരിക്ക്; വൈദികനെതിരെ പരാതിയുമായി മാതാപിതാക്കൾ

ഇയാളെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കേസിലെ തുടര്‍ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ കൂട്ടിച്ചേർത്തു.
Published by: Asha Sulfiker
First published: October 22, 2020, 9:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading