• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ട് തല്ലിക്കൊന്നു

ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ട് തല്ലിക്കൊന്നു

നേരത്തെയും പീഡന കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

  • Share this:
പറ്റ്ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ടു തല്ലിക്കൊന്നു. ബിഹാറിലലെ കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് സംഭവം. മുഹമ്മദ് സാഗിറിനെയാണ് നാട്ടുകാർ പിടികൂടി മര്‍ദിച്ച് കൊലപ്പെടുത്തിയത്. നാട്ടുകാർ ഇയാളെ മരത്തിൽ കെട്ടിയിട്ടു തല്ലിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Also Read-വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഒളിവിൽ പോയി; അധ്യാപകൻ കീഴടങ്ങി

ഒമ്പത് വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയായെന്നറിഞ്ഞ ബന്ധുക്കാരാണ് ഇയാളെ പിടികൂടിയത്. നേരത്തെയും പീഡന കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ബിഹാർ പോലീസ് അന്വേഷണം തുടങ്ങി.
Published by:Jayesh Krishnan
First published: