• HOME
  • »
  • NEWS
  • »
  • crime
  • »
  • Bulldozer |ബലാത്സംഗക്കേസ് പ്രതിയുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി പോലീസ്; മണിക്കൂറുകള്‍ക്കുള്ളില്‍ കീഴടങ്ങി

Bulldozer |ബലാത്സംഗക്കേസ് പ്രതിയുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി പോലീസ്; മണിക്കൂറുകള്‍ക്കുള്ളില്‍ കീഴടങ്ങി

വീടിനു മുന്നില്‍ ബുള്‍ഡോസര്‍ എത്തിച്ച ശേഷം പ്രതിക്ക് കീഴടങ്ങാന്‍ പോലീസ് 24 മണിക്കൂര്‍ സമയം നല്‍കി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലഖ്‌നൗ: ബലാത്സംഗക്കേസിലെ (rape case) പ്രതിയെ പിടികൂടാന്‍ ബുള്‍ഡോസറുമായി (Bulldozer) ഉത്തര്‍പ്രദേശ് പോലീസ് (Uttar Pradesh Police). പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസര്‍ പാര്‍ക്ക് ചെയ്ത പോലീസ്, കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ കേസിലെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    കഴിഞ്ഞ ശനിയാഴ്ച പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ശുചിമുറിയില്‍ വച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. ഭര്‍ത്താവിനൊപ്പം സ്റ്റേഷനിലെത്തിയ യുവതി ശുചിമുറി ആവശ്യത്തിന് പോയപ്പോഴാണ് പ്രതി ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

    സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കായി പ്രതാപ്ഘട്ട്, പ്രയാഗ് രാജ്, അമേഠി ജില്ലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെയാണ് ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിലേക്ക് ബുള്‍ഡോസറുമായി പോലീസെത്തിയത്.

    വീടിനു മുന്നില്‍ ബുള്‍ഡോസര്‍ എത്തിച്ച ശേഷം പ്രതിക്ക് കീഴടങ്ങാന്‍ പോലീസ് 24 മണിക്കൂര്‍ സമയം നല്‍കി. കീഴടങ്ങിയില്ലെങ്കില്‍ വീട് പോകും എന്ന് ഉറപ്പായതോടെ സമയം അവസാനിക്കും മുന്‍പ് പ്രതി മറ്റൊരു സ്ഥലത്ത് വച്ചു പൊലീസില്‍ കീഴടങ്ങിയെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

    Also read: POCSO | പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

    Sexual Harassment | വീട്ടുജോലിക്കു നിർത്തിയ 14 വയസ്സുകാരിയെ ഏഴു വർഷം തുടച്ചയായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

    കൊച്ചി:വീട്ടുജോലിക്ക് നിര്‍ത്തിയ പെണ്‍കുട്ടിയെ ഏഴു വര്‍ഷം തുടച്ചയായി പീഡിപ്പിച്ച (Rape case) കേസില്‍ പ്രതി പിടിയില്‍. ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയില്‍ പോളിനെയാണ് പൊലീസ് (Police) അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

    പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പോളിന്റെ ഭാര്യ ഇടപ്പള്ളി വനിതാക്ഷേമ സമിതി അധ്യക്ഷകൂടിയാണ്. നിലവിൽ ഇവര്‍ ഒളിവിലാണ്.

    കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി 14 വയസ്സിലാണ് ജോലിക്കായി എത്തുന്നത്. വീട്ടുജോലിക്ക് എത്തിയ പെണ്‍കുട്ടിയെ പ്രതി പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളും ഭാര്യയും ചേര്‍ന്ന് ഉപദ്രവിച്ചിരുന്നതായും പൊലീസ് പറയുന്നു.

    രാത്രിയില്‍ കടുത്ത ലൈംഗിക പീഡനത്തിനാണ് കുട്ടി ഇരയായിരുന്നത്. പീഡന വിവരം പെണ്‍കുട്ടി അടുത്ത വീട്ടുകാരോട് പറയുകയും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
    Published by:Sarath Mohanan
    First published: