നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെതിരെ പീഡന ശ്രമം; എക്സൈസ് ഓഫീസർക്കെതിരെ കേസ്

  ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെതിരെ പീഡന ശ്രമം; എക്സൈസ് ഓഫീസർക്കെതിരെ കേസ്

  ഇയാൾക്കെതിരെ സമായനായ പരാതികൾ നേരത്തേയും ഉയർന്നിരുന്നതായി പൊലീസ് പറയുന്നു

  police_jeep

  police_jeep

  • Share this:
   വാളയാർ: ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിയായ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സൈസ് ഓഫിസർക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെ എൻ പുതൂരിൽ ഡിസ്റ്റലറീസിലെ സിവിൽ എക്‌സൈസ് ഓഫിസർ ജയപ്രകാശിന് (50) എതിരെയാണ് വാളയാർ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രതി ഒളിവിൽ പോയി.

   ബസ് യാത്രയ്ക്കിടെ അടുത്തു വന്നിരുന്ന ഇയാൾ ഉപദ്രവിച്ചെന്നും ബസിൽ നിന്ന് ഇറങ്ങിയ ശേഷം പിന്തുടർന്നെങ്കിലും അടുത്തുള്ള ഹോട്ടലിൽ കയറി രക്ഷപ്പെട്ടെന്നുമാണു കുട്ടി പൊലീസിന് നൽകിയ മൊഴി. കുട്ടിയെ കൗൺസിലിങ്ങിനു വിധേയനാക്കി. ഇയാൾക്കെതിരെ സമായനായ പരാതികൾ നേരത്തേയും ഉയർന്നിരുന്നതായി പൊലീസ് പറയുന്നു. ഒറ്റപ്പാലത്തും കൊല്ലത്തും സമാനമായ രണ്ട് സംഭവങ്ങളുണ്ടായെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിരുന്നില്ലെന്ന് വാളയാർ പൊലീസ് അറിയിച്ചു.

   അസുഖം ഭേദമാക്കാന്‍ പൂജയുടെ മറവിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി അറസ്റ്റില്‍

   തിരുവനന്തപുരം: കുഴിത്തറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍.
   മണലോട സ്വദേശി ശേഖറാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സേ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

   Also read- 80 ലക്ഷം കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽ

   ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കുന്നതിന് പൂജ നടത്തിയ പ്രതി വിദ്യാര്‍ഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

   ഇന്നലെ വയറുവേദന എടുത്ത വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിയാണ് എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

   Also read-ഉടുമ്പിനെ പിടികൂടി കറിവെച്ചു; പ്രതി ഒറ്റ മുറി വീട്ടില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബം!

   ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ അടുത്താണ് കുട്ടി പ്രതിയെകുറിച്ചുള്ള വിവരങ്ങല്‍ പങ്കുവെച്ചത്. മാര്‍ത്താണ്ഡം വനിതാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

   Arrest | സുഹൃത്തിന്‍റെ മരുമകളെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

   തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി വി​നോ​ദ്(31)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ങ്ങാ​നൂ​രി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനോദിന്‍റെ ഉറ്റ സുഹൃത്തിന്‍റെ മകൻ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതേത്തുടർന്ന് വിഷയത്തിൽ മധ്യസ്ഥം വഹിച്ച വിനോട് സുഹൃത്തിന്‍റെ മകനെയും ഭാര്യയെയും സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു.

   Also Read-കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറാൻ കാത്തുനിന്നു; യുവാവിന് ദാരുണാന്ത്യം

   സുഹൃത്തിന്‍റെ മകൻ പുറത്തുപോയ സമയത്താണ് വിനോദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിനോദിന്‍റെ സുഹൃത്തിന്‍റെ മകൻ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പീഡനവിവരം പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ് പീഡനക്കേസിലെ പ്രതിയായ വി​നോ​ദ്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
   Published by:Naveen
   First published:
   )}