• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape attempt | ഇടുക്കിയില്‍ 5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; 64കാരന്‍ അറസ്റ്റില്‍

Rape attempt | ഇടുക്കിയില്‍ 5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; 64കാരന്‍ അറസ്റ്റില്‍

മാതാപിതാക്കളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഇടുക്കിയില്‍  (idukki) വണ്ടിപ്പെരിയാറിന് (vandiperiyar) സമീപം 5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന (rape attempt) പരാതിയില്‍ അറുപത്തിനാലുകാരന്‍ (arrest) അറസ്റ്റില്‍. തമ്പി എന്നയാളെയാണ് പോലീസ് വ്യാഴാഴ്ച പിടികൂടിയത്. 2 ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    മാതാപിതാക്കളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി ഇവരോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

    POCSO |പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ വ്യാപാരി അറസ്റ്റില്‍


    പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) പീഡിപ്പിച്ച (rape) കേസില്‍ ഹോട്ടല്‍ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലം തലായിയിലെ ചാപ്പയില്‍ ഫൈസലിനെയാണ് (35) പയ്യന്നൂര്‍ പൊലീസ് പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.

    READ ALSO- Dowry Death | സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ പീഡനം, യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

    കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലും ഈ മാസം നാലിനുമിടയില്‍ പലതവണ 14കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ മാസം നാലിന് പെണ്‍കുട്ടി കടയില്‍ പോയി തിരിച്ചുവരുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കി. പിന്നീട് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.

    READ ALSO- Cheating | അവിവാഹിതനെന്ന് തെറ്റിദ്ധരിപ്പിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത ഡോക്ടർക്കെതിരെ പീഡനപരാതി

    പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനിരയാക്കിയതും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Arrest | വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാ പ്രദർശനവും വീടുകയറി ആക്രമണവും; നാലുപേർ പിടിയിൽ

    തിരുവനന്തപുരം: വീട്ടമ്മയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും വീട് കയറി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ (Arrest) അറസ്റ്റിലായി. കള്ളിക്കാട് മൈലക്കര സ്വദേശികളായ അഖില്‍ ചന്ദ്രന്‍ (25), വിജേഷ് (26), വീരണകാവ് ശ്രീനിലയത്തില്‍ ശ്രീക്കുട്ടന്‍ (27), കള്ളിക്കാട് ആല്‍പ്പുരക്കര വീട്ടില്‍ വിഷ്ണു(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാലംഗ സംഘം മദ്യലഹരിയിൽ അതിക്രമം കാട്ടിയത്. പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷമാണ് ഇവർ മദ്യപിച്ച് വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയത്. കൂടാതെ അശ്ലീല സംഭാഷണവും ഇവർ നടത്തി. ഇക്കാര്യം ചോദ്യം ചെയ്തതിന് വീട്ടമ്മയുടെ മകനെ വീടുകയറി ആക്രമിക്കുകയും ചെയ്തു. തടയാനെത്തിയ വീട്ടമ്മയെ സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തോളെല്ലിന് പൊട്ടലേറ്റ വീട്ടമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
    Published by:Arun krishna
    First published: