തിരുവനന്തപുരം കിളിമാനൂരില്‍ സ്കൂളില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം, കൂട്ടിക്കട, അമ്മച്ചാന്മുക്ക്, റൂബി മന്‍സിലില്‍ അല്അമീന്(32) ആണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കിളിമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ജൂണ്‍ 11 ന് വൈകുന്നേരം 4.30-നായിരുന്നു സംഭവം. വസ്ത്രങ്ങള്‍ തവണവ്യവസ്ഥയില്‍ വീടുകള്‍തോറും വില്‍ക്കുന്നയാളാണ് പ്രതി. ഒറ്റയ്ക്കു നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു.
പ്രതിയില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചു. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അമ്പതോളം നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പ്രതിക്കായി അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Also Read- പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരിയായ 24കാരിയെ ബലാത്സംഗം ചെയ്ത 15കാരന് അറസ്റ്റില്‍
പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ ഐ.എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വിവാഹമോചിതരുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച പ്രതി പിടിയില്‍
വിവാഹമോചിതരുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായ സ്ത്രീകളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം സ്ഥലംവിടുന്നയാള് തൃശൂരില്‍ പിടിയില്‍. ഇടുക്കി കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. നാലു സ്ത്രീകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹമോചിതരുടെ കൂട്ടായ്മയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പുനര്‍വിവാഹം ഉദ്ദേശിച്ചാണ് പലരും അംഗങ്ങളാകുന്നത്. ഇങ്ങനെയുള്ള കൂട്ടായ്മയില്പ്പെട്ട സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഷിനോജിന്റെ രീതി.
Also Read- കെ.വി ശശികുമാറിനെതിരെ വീണ്ടും പോക്സോ കേസ്; പൂര്‍വ വിദ്യാര്‍ഥിയുടെ പരാതി
ബന്ധം സ്ഥാപിച്ച ശേഷം നേരില്‍ കാണാമെന്ന് സമ്മതം വാങ്ങും. ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ ഉടന്‍ ശാരീരികമായി പീഡിപ്പിക്കും. പിന്നെ, സ്ഥലംവിടും. തൃശൂര്‍ സ്വദേശിയാണ് ആദ്യ പരാതി നല്‍കിയത്. മറ്റു മൂന്നു സ്ത്രീകള്‍ കൂടി ഷിനോജിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയ്ക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇതു മറച്ചുവച്ചാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇയാള്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷിനോജിനെതിരെ കൂടുതല്‍ പരാതികള്‍ നല്കാന് സ്ത്രീകള്‍ മുന്നോട്ടു വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറത്ത് വിദ്യാർഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
വിദ്യാർഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി സംസ്കൃതം അദ്ധ്യാപകനായ നാരായണൻ അടിതിരിപ്പാടിനെയാണ് സസ്പെൻഡ് ചെയ്തത്.മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.നാരായണൻ അടിതിരിപ്പാടിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും ഉണ്ടായിട്ടുണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.