• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | തീവണ്ടിയില്‍ വെച്ച് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ബേപ്പൂര്‍ സ്വദേശി തമിഴ്‌നാട്ടില്‍ അറസ്റ്റിൽ

Arrest | തീവണ്ടിയില്‍ വെച്ച് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ബേപ്പൂര്‍ സ്വദേശി തമിഴ്‌നാട്ടില്‍ അറസ്റ്റിൽ

സേലം - ഈറോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നത്.

  • Share this:
ചെന്നൈ: തീവണ്ടിയില്‍ വെച്ച് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ (Rape ) ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ (Arrest ).ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പിൽ ‌ റഫീക്കിനെയാണ് (36) തമിഴ്നാട് ഈറോഡ്  പൊലീസ് അറസ്റ്റ് ചെയ്തത്.

ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന 43-കാരിയായ ഡോക്ടറെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. ചെന്നൈയില്‍നിന്ന് മംഗലാപുരത്തേക്ക് വരുകയായിരുന്നു തീവണ്ടി.

സേലം - ഈറോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നത്. ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു വനിതാ ഡോക്ടര്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Murder|മലപ്പുറത്ത് ആസാമീസ് യുവതിയെ കൊന്നത് ഭർത്താവ്; പ്രതി ചാഫിയാര്‍ റഹ്മാനെ പിടികൂടിയത് ചൈനീസ് അതിർത്തിയിൽ നിന്ന്

മങ്കടയില്‍ അസം സ്വദേശിനിയെ വാടകമുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ ഭര്‍ത്താവും അസ ബൊങ്കൈ ഗാവോണ്‍ ജില്ലയിലെ മണിക്പൂര്‍ ലൂംഝാര്‍ സ്വദേശിയുമായ ചാഫിയാര്‍ റഹ്മാന്‍ (33) ആണ് പിടിയിലായത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, എന്നിവരുടെ  നേതൃത്വത്തില്‍ മങ്കട സി.ഐ.യു.കെ.ഷാജഹാനും സംഘവും അരുണാചല്‍പ്രദേശിലെ ചൈനാ അതിര്‍ത്തി പ്രദേശമായ റൂയിംഗിലെ ഒളിത്താവളത്തില്‍ നിന്നും ആണ് പ്രതിയെ പിടികൂടിയത്.

മാര്‍ച്ച് 9 ന് വൈകിട്ടാണ് അസ സ്വദേശിനിയായ ഹുസ്നറ ബീഗത്തിനെ മങ്കട ഏലച്ചോലയില്‍ താമസസ്ഥലമായ വാടകകെട്ടിടത്തിലെ മുറിയില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ട സമീപവാസികള്‍ മങ്കട പോലീസില്‍ വിവരമറിയിച്ചപ്പോഴാണ് മരണം പുറത്തറിയുന്നത്. തുടര്‍ന്ന്  പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

മലപ്പുറം ജില്ലാപോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസ്  സ്ഥലത്തെത്തി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, മങ്കട സിഐ യു.കെ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇവിടെ  നിന്നും കാണാതായ  ഭര്‍ത്താവ് ചാഫിയാര്‍ റഹ്മാനേയും രണ്ട്  കുട്ടികളേയും കേന്ദ്രീകരിച്ച് ആയിരുന്നു  അന്വേഷണം. ഇവർ പാലക്കാട്  റെയില്‍വേസ്റ്റേഷനില്‍ നിന്നും ചെന്നൈ ഭാഗത്തേക്ക് ട്രയിന്‍ കയറിയതായി വിവരം ലഭിച്ചു.

Also Read-രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് അവ്‌നില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇതോടെ മങ്കട സിഐ യു.കെ.ഷാജഹാന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ അസമിലേക്ക് പുറപ്പെട്ടു.  അസമിൽ  ബൊങ്കൈഗാഓണ്‍ ജില്ലയില്‍ ഒരാഴ്ചയോളം തങ്ങി ചാഫിയാര്‍ റഹ്മാന്‍റെ താമസസ്ഥലത്തും ബന്ധുവീടുകളിലും മറ്റും  രഹസ്യമായി  പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളേയും  സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അരുണാചല്‍ പ്രദേശ് ചൈനാ അതിര്‍ത്തിപ്രദേശമായ റൂയിംഗ്  എന്ന സ്ഥലത്ത് ചാഫിയാര്‍ റഹ്മാന്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യ വിവരം ലഭിച്ചത്.

Also Read-കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു

അരുണാചല്‍ പ്രദേശിലെ റൂയിംഗ്  പോലീസുമായി ബന്ധപ്പെട്ട് അവരുടെ  സഹായത്തോടെ നടത്തിയ പരിശോധനയില്‍ ആണ് ചാഫിയാര്‍ റഹ്മാനെ രഹസ്യകേന്ദ്രത്തില്‍  നിന്ന്  പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തതില്‍ ചാഫിയാര്‍ റഹ്മാന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ചാഫിയാര്‍ റഹ്മാന്‍  ഭാര്യയെ  സംശയിച്ചിരുന്നു. അടുത്തിടെ ഭാര്യയുടെ ഫോണ്‍വിളികളും മറ്റും കൂടിയത് സംശയം വർധിപ്പിച്ചു. ഇതിനെ ചൊല്ലി  ഈ മാസം 8 ന്  രാത്രിയില്‍ ഭാര്യയുമായി  വഴക്കിടുകയും  കുട്ടികള്‍ ഉറക്കമായതിന് ശേഷം പ്രതി രാത്രി  11 മണിയോടെ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും  കൊലപ്പെടുത്തുകയും ചെയ്തു.

മൃതശരീരം പുതപ്പ് കൊണ്ട് മൂടിയിട്ട് പിറ്റേദിവസം അതിരാവിലെ മുറി പൂട്ടി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി കുട്ടികളുമായി  ഏലച്ചോലയില്‍ നിന്നും  നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. കുട്ടികളോട് അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നും പറഞ്ഞു. തന്‍റെ അഡ്രസ് പിന്തുടര്‍ന്ന്  കേരളാപോലീസ് നാട്ടിലെത്താനുള്ള സാധ്യത മുന്‍കൂട്ടികണ്ട ചാഫിയാര്‍ റഹ്മാന്‍ അസമിൽ തന്‍റെ നാട്ടില്‍ നില്‍ക്കാതെ അരുണാചല്‍ പ്രദേശിലെ റൂയിംഗ് ഭാഗത്തെ ഉള്‍പ്രദേശത്ത് 'ലാമിയ' എന്ന പേരില്‍  ഒളിവില്‍  താമസിക്കുകയായിരുന്നു.
Published by:Jayashankar Av
First published: