കൊച്ചി: കൊച്ചിയിലെ ടാറ്റൂ പീഡനക്കേസില്‍ (Rape case) പ്രതി പി.എസ്.സുജീഷ് കുറ്റം ചെയ്തിട്ടുണ്ടെന്ന് പൊലീസ്.(Police) അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുജീഷിനെ ടാറ്റൂ സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു. വൈകീട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രിയില്‍ പെരുമ്പാവൂരില്‍ നിന്നുമാണ് കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെ ചേരാനെല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
ഇയാള്‍ക്കെതിരെ 4 കേസുകള്‍ പാലാരിവട്ടം സ്റ്റേഷനിലും 2 കേസുകള്‍ ചേരാനെല്ലൂര്‍ സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചുവെന്ന് കൊച്ചി ഡി.സി.പി വി.യു.കുര്യാക്കോസ് പറഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുജീഷിനെ ചേരാനല്ലൂര്‍ കുന്നുംപുറത്തെ ഇന്‍ക്ഫെക്ട് സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു. ഇന്നലെ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, സിസിടിവി ഡിവിആര്‍, എന്നിവ പിടിച്ചെടുത്തിരുന്നു.
ഇതിലെ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു പരാതികളിലെ വസ്തുത സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. കൊച്ചിയിലെ മറ്റു ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ് .
സെലിബ്രറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ആയിരുന്നു ആദ്യം യുവതി പരാതി പങ്കുവെച്ചത്. ഇതിന് ശേഷം ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ യുവതി രക്ഷിതാക്കള്‍ക്കൊപ്പം പൊലീസില്‍ കാര്യങ്ങള്‍ അറിയിച്ചെങ്കിലും പരാതി രേഖാമൂലം നല്‍കിയിരുന്നില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി യുവതികള്‍ വീണ്ടും പരാതിയുമായി എത്തി.
ലൈംഗിക പീഡന പരാതികളില്‍ പൊലീസിന് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഉള്ള സാഹചര്യത്തില്‍ പൊലീസ് കേസ് എടുക്കാന്‍ ഒരുങ്ങുകയായിരുന്നു.
read also- Me Too | ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി സുജീഷ് കസ്റ്റഡിയില്‍, പിടികൂടിയത് പെരുമ്പാവൂരില്‍ നിന്ന്അതിനിടയിലാണ് യുവതികള്‍ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പരാതികളില്‍ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു .
സ്വകാര്യ ഭാഗത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയതായാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
read also- Me Too | ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണംഅനാവശ്യമായി തങ്ങളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നും തങ്ങളുടെ അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മറ്റ് യുവതികളുടെ പരാതിയിലെ ഉള്ളടക്കം വൈറ്റിലയിലും പാലാരിവട്ടത്തും വടുതലയിലും സ്ഥാപനങ്ങള്‍ നടത്തുന്ന ഇയാള്‍ക്ക് സിനിമ രംഗത്തുള്ളവരും ആയും അടുത്ത ബന്ധമുണ്ട് . പല സിനിമ താരങ്ങളും ഇയാളുടെ സ്റ്റുഡിയോയിലാണ് ടാറ്റൂ ചെയ്യുന്നത് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.