ഇന്റർഫേസ് /വാർത്ത /Crime / ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി: അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ്

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി: അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ്

ബിനോയ് കോടിയേരി

ബിനോയ് കോടിയേരി

യുവതിക്കെതിരെ ബിനോയ് കോടിയേരി നൽകിയ ബ്ലാക്ക് മെയിലിങ്ങ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനം

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ബിനോയ് കൊടിയേരിക്കെതിരായ ലൈംഗീക പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ്. പരാതിക്കാരി നൽകിയ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും അതിന് ശേഷം ബിനോയ് കോടിയേരിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവതിക്ക് എതിരെ ബിനോയ് കോടിയേരി നൽകിയ ബ്ലാക്ക് മെയിലിങ്ങ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ കണ്ണൂർ എസ് പി ഇന്ന് തീരുമാനമെടുത്തേക്കും.

  ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി തന്നെ പത്ത് വർഷത്തോളം പീഡിപ്പിച്ചെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ആ ബന്ധത്തിൽ എട്ട് വയസുള്ള ഒരു മകൻ ഉണ്ടെന്നും ആരോപിച്ച് ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശിയായ 33കാരിയാണ് മുംബൈ പൊലീസിന് പരാതി കൊടുത്തത്. മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഈ മാസം 13നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം)​,​ 420 ( വഞ്ചന )​,​ 504 ( ബോധപൂർവം അപമാനിക്കൽ )​,​ 506 (ഭീഷണിപ്പെടുത്തൽ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2009 മുതൽ 2018 വരെയാണ് പീഡനം നടന്നത്. പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും വാരിക്കോരി തന്ന് തന്നെ വശത്താക്കി,​ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്‌താണ് പീഡിപ്പിച്ചത്. 2018 അവസാനമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും ഭാര്യയും രണ്ട് കുട്ടികളും കേരളത്തിൽ ഉണ്ടെന്നും മനസിലായതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

  അതേസമയം,​ യുവതിക്കെതിരെ ബിനോയ് കോടിയേരി ഒന്നരമാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് പരാതി. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് സഹിതമാണു ബിനോയ് പരാതി നൽകിയത്. ആറുമാസം മുമ്പ് ഇവർ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഞാനവരെ കല്യാണം കഴിച്ചെന്നാണ് കത്തിൽ അവകാശപ്പെട്ടത്. എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തിൽ അവരെ താൻ വെല്ലുവിളിച്ചിരുന്നതാണ്. അത് തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങളുണ്ടെന്നും ബിനോയ് ചൂണ്ടിക്കാട്ടി.

  എന്നാൽ, ബിനോയ് കോടിയേരിക്കെതിരായ മാനഭംഗ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പക്കൽ തെളിവുകളുണ്ട്. കേസുമായി മുന്നോട്ടുപോകും. സമൂഹത്തിൽ ഉന്നതനാണെന്ന് അറിഞ്ഞ് തന്നെയാണ് പരാതി നൽകിയത്. അതിൽ പറയുന്നത് വസ്തുനിഷ്ഠമായ കാര്യങ്ങളാണ്. തെളിവുകൾ ഹാജരാക്കാമെന്നും യുവതി വ്യക്തമാക്കി.

  First published:

  Tags: Allegation against binoy kodiyeri, Binoy kodiyeri, Cpm, Sexual assault case, കോടിയേരി ബാലകൃഷ്ണൻ, ബിനോയ് കോടിയേരി, ലൈംഗികാരോപണം, സിപിഎം