നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുരുക്ക് മുറുകുന്നു; ബിനോയ് കോടിയേരിക്കെതിരെ യുവതി മൊഴി നൽകി; തെളിവുകൾ പൊലീസിന് ലഭിച്ചു

  കുരുക്ക് മുറുകുന്നു; ബിനോയ് കോടിയേരിക്കെതിരെ യുവതി മൊഴി നൽകി; തെളിവുകൾ പൊലീസിന് ലഭിച്ചു

  ബിനോയിയും യുവതിയും ഒന്നിച്ചുതാമസിച്ചതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്

  ബിനോയി കോടിയേരി

  ബിനോയി കോടിയേരി

  • News18
  • Last Updated :
  • Share this:
   ന്യൂ‍ഡൽഹി: ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതി പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി മൊഴി നൽകിയത്. ബിനോയിയും യുവതിയും ഒന്നിച്ചുതാമസിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.

   ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ബിനോയിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബിനോയ് മുങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയിയെ കണ്ടെത്താൻ സഹായിക്കണം എന്ന് കേരള പൊലീസിനോട് മുംബൈയിൽ നിന്നെത്തിയ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് ഇന്ന് ബിനോയിയുടെ തലശേരിയിലെ വീട്ടിലെത്തി നൽകും.

   Also read- ആദ്യം തട്ടിപ്പു കേസ്, ഇപ്പോൾ ലൈംഗികാരോപണം; ബിനോയ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത് ഇതാദ്യമല്ല

   വിവാഹ വാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചു എന്ന പരാതിയുമായി ദുബായിലെ ഒരു ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന യുവതിയാണ്  രംഗത്തെത്തിയത്. ഈ ബന്ധത്തിൽ എട്ടു വയസുള്ള ഒരു കുട്ടിയുമുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ ആരോപണങ്ങൾ തള്ളിയ ബിനോയ് തന്നെ ബ്ലാക്മെയിലിംഗ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപിച്ചത്.

   First published:
   )}