• HOME
 • »
 • NEWS
 • »
 • crime
 • »
 • Vijay Babu | ഇരയുടെ പേര് വെളിപ്പെടുത്തി; വിജയ് ബാബുവിനെതിരെ വീണ്ടും പരാതി നല്‍കി യുവതി

Vijay Babu | ഇരയുടെ പേര് വെളിപ്പെടുത്തി; വിജയ് ബാബുവിനെതിരെ വീണ്ടും പരാതി നല്‍കി യുവതി

പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്

വിജയ് ബാബു

വിജയ് ബാബു

 • Share this:
  കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയ യുവതി തന്നെ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്.

  സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ച വിജയ് ബാബു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയ വിജയ് ബാബു ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കി. തെറ്റ്  ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണെന്നും വിജയ് ബാബു പറഞ്ഞു.

  Also Read- സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് പീഡനം; നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കേസ്

  ഇതിനിടെ താന്‍ ഉന്നയിച്ച പരാതിയിന്‍മേല്‍ കൂടുതല്‍ വിശദീകരണവുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു.സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്‍റെ വിശ്വാസം നേടിയെടുത്തു.  വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു.

  മദ്യം നല്‍കി അവശയാക്കിയ ശേഷം കഴിഞ്ഞ ഒന്നര മാസത്തിനിടെ വിജയ് ബാബു പലതവണ തന്നെ ബലാത്സംഗം ചെയ്തെന്നും പരാതിക്കാരി പറയുന്നു. ഹാപ്പി പില്‍ അടക്കമുള്ള ലഹരി മരുന്നുകള്‍ കഴിക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും  ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.

  Also Read- ബലാത്സംഗ പരാതിയില്‍ വിജയ് ബാബുവിന്‍റെ പ്രതികരണം; 'ഇര' താനെന്ന് ഫേസ്ബുക്ക് ലൈവില്‍

  വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇര വിജയ് ബാബുവിനെതിരായ പരാതിയില്‍ വിശദീകരണം നല്‍കിയത്.

  പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ വിവാദ ഫേസ്ബുക്ക് വീഡിയോ വിജയ് ബാബു പിന്‍വലിച്ചു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും വിജയ് ബാബു പറഞ്ഞിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കുന്നതായിരുന്നു.

  വീഡിയോ വന്നതിന് പിന്നാലെ, വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. വിമൺ ഇൻ സിനിമ കളക്ടീവ് (WCC) അടക്കമുള്ളവര്‍ വിജയ് ബാബുവിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തി. പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ ഡബ്ല്യൂസിസി വ്യക്തമാക്കി. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്.ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്നാണ് ഡബ്ല്യൂസിസി ചൂണ്ടിക്കാണിച്ചത്.
  Published by:Arun krishna
  First published: