പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും (Rape) നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഡോക്ടര്‍ (Doctor) അറസ്റ്റില്‍ (Arrest). കൊട്ടാരക്കര നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദാണ്(26) പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് ഇയാള്‍.
read also- Arrest | കോട്ടയത്ത് ഗർഭിണിയായ വിദ്യാർത്ഥിനിയെ ചവിട്ടി പരിക്കേൽപ്പിച്ചു, ഭർത്താവിനെ അടിച്ചുവീഴ്ത്തി; 4 പേര് പിടിയില്‍
സമൂഹമാധ്യമം വഴിയാണ് ലത്തീഫ് മുര്‍ഷിദും പരാതിക്കാരിയായ യുവതിയും പരിചയപ്പെടുന്നത്. വിവാഹം ചെയ്യണമെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറഞ്ഞു. യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി വീണ്ടും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
read also- Arrest | വീടുവെക്കാന്‍ കിട്ടിയ പണത്തിന്റെ പങ്ക് നല്‍കിയില്ല; മകളുടെ കാല് അച്ഛന് കട്ടിള കൊണ്ട് അടിച്ചൊടിച്ചു
വിവാഹം കഴിക്കാന്‍ പ്രതി പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. തൊടുപുഴ ഡിവൈ.എസ്.പി. എ.ജി.ലാലിന്റെ നിര്‍ദേശപ്രകാരം കരിങ്കുന്നം സി.ഐ. പ്രിന്‍സ് കെ.ജോസഫ്, എ.എസ്.ഐ. ഷംസുദ്ദീന്, സി.പി.ഒ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊട്ടാരക്കരയില്‍നിന്ന് പിടികൂടിയത്.
ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങി: യുവതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു ; ആറ് പേര്‍ക്കെതിരെ കേസ്
പൂനെയിൽ (
Pune) ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ യുവതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറു പേർക്കെതിരെ കേസെടുത്തു. അല്‍ക പത്താരെ, സചിന് പത്താരെ, കേതന് പത്താരെ, സീമ പത്താരെ, ശീതള്‍ പത്താരെ, കിരണ്‍ പത്താരെ എന്നവര്‍ക്ക് എതിരെയാണ് കേസ്. വീട്ടുടമസ്ഥതയുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് ചന്ദന്‍ നഗര്‍ പൊലീസ് (Police) കേസെടുത്തത്.
read also - Arrest | സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
പൂനെയിലെ ഐടി പ്രഫണലുകള്ക്കാണ് ദുരനുഭവം ഉണ്ടായത്. ബുധനാഴ്ച ആറംഗസംഘം യുവതികള്‍ താമസിക്കുന്ന വീട്ടില്‍ കഴറി വന്ന് ആക്രമിക്കുകയായിരുന്നു.ചെരിപ്പ് ഉപയോഗിച്ച് അടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഇവർ ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ച് വരുകയായിരുന്നു.
read also- Arrest | സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതിന് വീട്ടില്‍ കയറി അമ്മയെ തല്ലി; യുവാവ് അറസ്റ്റില്‍
പ്രതികളും പരാതിക്കാരും തമ്മില്‍ മുമ്പ് ചെറിയ കാര്യങ്ങളുടെ പേരില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായിരുന്നു. യുവതികള്‍ ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങിയത് യുവാക്കളെ പ്രകോപിപ്പിച്ചതായും തുടര്‍ന്നാണ് ഇവര്‍ വീട്ടില്‍ എത്തി ആക്രമണം നടത്തിയതെന്നും ചന്ദന്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ്. ഇന്‍സ്പെക്ടര്‍ സുനില്‍ ജാദവ് പറഞ്ഞു.
read also- Arrest | വയോധികയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് മോഷണം; വീട്ടുജോലിക്കാരി അറസ്റ്റില്‍
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐപിസി 448, 323, 504, 506, 143, 147, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.