തിരുവനന്തപുരം: ജനനേന്ദ്രീയം ഛേദിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേർക്കും. ബലാൽസംഗ കേസിലാണ് സ്വാമി പ്രതിയാകുന്നത്. ജനനേന്ദ്രീയം ഛേദിച്ചതിൽ പെൺകുട്ടിയെയും കാമുകനെയും പ്രതിയാക്കി മറ്റൊരു കുറ്റപത്രവും നൽകും. അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കി.
ജനനേന്ദ്രിയം ഛേദിച്ച കേസിൽ പരാതിക്കാരിയായ പെൺകുട്ടിയെയും കാമുകൻ അയ്യപ്പദാസിനെയും പ്രതിചേർത്ത് കുറ്റപത്രം നൽകാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആദ്യ തീരുമാനം. എന്നാൽ നിയമോപദേശം തേടിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ജനനേന്ദ്രീയം ഛേദിച്ചതും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയും രണ്ട് കേസായി പരിഗണിച്ച് രണ്ട് കുറ്റപത്രം നൽകാനാണ് നിയമോപദേശം. Also Read-പൂർണ ഗർഭിണികളായ രണ്ട് സ്ത്രീകൾ കിണറ്റിൽ ചാടി മരിച്ചു; നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ
ലിംഗം ഛേദിച്ചതിന് തൊട്ടുപിന്നാലെ പെൺകുട്ടി നൽകിയ രഹസ്യമൊഴിയും പരാതിയും സ്വാമി പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നും അന്ന് രാത്രിയിലും പീഡിപ്പിക്കുന്നതിനിടെ സ്വയരക്ഷക്ക് സ്വാമിയെ ആക്രമിച്ചെന്നുമാണ്. പിന്നീട് മൊഴി തിരുത്തിയെങ്കിലും ആദ്യ പരാതി ഒഴിവാക്കാനാവില്ലെന്ന് നിയമോപദേശത്തിൽ പറഞ്ഞിരുന്നു.
അതിനാലാണ് ബലാൽസംഗക്കേസിൽ സ്വാമിയെ പ്രതിയാക്കുന്നത്. എന്നാൽ ഉപദ്രവത്തിന് മറ്റ് കൂടുതൽ തെളിവുകളില്ലന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്വാമിയുടെ ലിംഗം ഛേദിച്ച രണ്ടാം കേസിൽ പെൺകുട്ടിയും കാമുകനും പ്രതിയാകും. കാമുകനൊപ്പം ജീവിക്കുന്നതിന് സ്വാമി തടസം നിന്നതിന്റെ വൈരാഗ്യത്താൽ ഇരുവരും ചേർന്ന് പദ്ധതി തയാറാക്കി ലിംഗം മുറിച്ചെന്നുമാണ് കണ്ടെത്തൽ.
എസ്. പി. പ്രകാശൻ കാണിയുടെ നേതൃത്വത്തിലെ സംഘം തയാറാക്കിയ കുറ്റപത്രം ക്രൈംബ്രാഞ്ച് മേധാവി അംഗീകരിച്ചാൽ ഉടൻ കോടതിയിൽ സമർപ്പിക്കും.
സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23 വയസ്സുകാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.