നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവ് ഗൾഫിലുള്ള യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു; എറണാകുളത്ത് എസ്.ഐ ഒളിവിൽ

  ഭർത്താവ് ഗൾഫിലുള്ള യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു; എറണാകുളത്ത് എസ്.ഐ ഒളിവിൽ

  ഒരു ദിവസം തുണി മാറുന്നതിനിടെ മുറിയിലേക്ക് കടന്നുവന്ന ബാബു മാത്യു തന്‍റെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: ഭർത്താവ് ഗൾഫിലുള്ള യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗകമായി പീഡിപ്പിച്ച കേസിൽ എസ്.ഐ ഒളിവിൽ. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ബാബു മാത്യുവാണ് മുളന്തുരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയത്. പോലിസ് സ്‌റ്റേഷനില്‍ പിഴയടക്കാനെത്തിയ തന്നോട് സൗഹൃദം സ്ഥാപിച്ചു ഒരുവര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് വീട്ടമ്മയായ യുവതി പരാതിയില്‍ പറയുന്നത്.

   യുവതിയുടെ പരാതിയില്‍ മുളംതുരുത്തി പോലിസ് കേസെടുത്തു. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്‌ട്രേറ്റിനു മുമ്പാകെ 164 പ്രകാരം യുവതി മൊഴി നല്‍കി. മുളന്തുരുത്തി സ്‌റ്റേഷനില്‍ അഡി. എസ്‌ഐയായി ബാബു ജോലി ചെയ്യുന്ന സമയത്താണ് യുവതിയുമായി പരിചയത്തിലാകുന്നത്.

   പിഴയടയ്ക്കാൻ സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോൺ നമ്പർ വാങ്ങി, സ്ഥിരമായി വിളിച്ചാണ് ബാബു മാത്യൂ സൌഹൃദം സ്ഥാപിച്ചത്. ഈ സൌഹൃദം മുതലെടുത്ത് യുവതിയുടെ വീട്ടിൽ ഇടയ്ക്കിടെ ഇയാൾ എത്തിയിരുന്നു. ഒരു ദിവസം തുണി മാറുന്നതിനിടെ മുറിയിലേക്ക് കടന്നുവന്ന ബാബു മാത്യു തന്‍റെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. ഒരു വർഷത്തോളം ബാബു മാത്യു തന്നെ പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു.
   You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Google Flood Prediction System | പ്രളയം മുൻകൂട്ടി അറിയിക്കാൻ ഗൂഗിൾ; പ്രളയ പ്രവചന സംവിധാനം ഇനി രാജ്യമെമ്പാടും [NEWS] Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും [NEWS]
   അതേസമയം ബാബു മാത്യുവിനെതിരെ നേരത്തെ വകുപ്പുതല നടപടിയുണ്ടായിട്ടുണ്ട്. ഉദയംപേരൂര്‍ സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ സൗത്ത് പറവൂരിലെ വ്യാജ മദ്യസംഘത്തില്‍ നിന്ന് പണം വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാൾ സസ്പെൻഷനിലായിരുന്നു. ഒരു മാസം മുന്‍പാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ട്രാന്‍സ്ഫറും പണിഷ്‌മെന്റ് ട്രാന്‍സ്ഫറും ലഭിച്ചശേഷം എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ തിരികെ ജോലിക്കു കയറിയതിന് പിന്നാലെയാണ് ബാബു മാത്യുവിനെതിരെ ലൈംഗിക പീഡനക്കേസ് വന്നിരിക്കുന്നത്. ഒളിവിൽ പോയ എസ്.ഐയെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
   Published by:Anuraj GR
   First published: