• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഗതിമന്ദിരത്തിൽ പെൺകുട്ടികളെ പീഡിപ്പിച്ചത് ഊഴമനുസരിച്ച്


Updated: July 30, 2018, 11:26 PM IST
അഗതിമന്ദിരത്തിൽ പെൺകുട്ടികളെ പീഡിപ്പിച്ചത് ഊഴമനുസരിച്ച്

Updated: July 30, 2018, 11:26 PM IST
പാറ്റ്ന: ബിഹാറിലെ സർക്കാർ അഗതി മന്ദിരത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ സി.ബി.ഐ. അന്വേഷണം തുടങ്ങി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നത്. കുട്ടികളെ പൂര്‍ണ നഗ്‌നരാക്കിയാണു മിക്ക ദിവസവും കിടത്തിയിരുന്നത്‌. ഊഴമനുസരിച്ച്‌ ഓരോരുത്തരെയും ഓരോ മുറിയിലേക്ക്‌ പറഞ്ഞയയ്‌ക്കുന്ന പതിവാണ് ഇവിടെ നിലനിന്നിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മിക്ക ദിവസവും ശരീരത്തിലെ വസ്‌ത്രങ്ങള്‍ ഊരിമാറ്റിയ നിലയിലായിരിക്കും. ദേഹമാകെ വല്ലാത്ത നീറ്റലും ഉണ്ടാകുമെന്ന് പത്തുവയസുകാരിയായ പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു.

ഏഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന്‌ ഇരയായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 34 കുട്ടികളാണു പീഡനത്തിനിരയായതെന്നാണ് വിവരം. സംഭവത്തിൽ അനാഥാലയ നടത്തിപ്പുകാരുടെ പേരില്‍ സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. സേവാ സങ്കല്‍പ്പ്‌ വികാസ്‌ സമിതിയുടെയാണ്‌ അനാഥാലയം. പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ കുട്ടികള്‍ സ്വയം മുറിവേല്‍പ്പിച്ചതായുള്ള റിപ്പോര്‍ട്ടും അന്വേഷണത്തിനിടെ പുറത്തുവന്നിരുന്നു.

ജീവനക്കാര്‍ അടക്കമുള്ളവരാണു കുട്ടികളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചത്‌. സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ നടത്തിയ പരിശോധനയിലാണു ക്രൂരത പുറത്തുവന്നത്‌. അന്തേവാസികളായ പെണ്‍കുട്ടികള്‍ പീഡനത്തെക്കുറിച്ചുള്ള പരാതി ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ പരാതി നല്‍കിയതോടെ പെണ്‍കുട്ടികളെ പട്‌നയിലെയും മധുബാനിയിലെയും വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റി. സേവാ സങ്കല്‍പ്പ്‌ വികാസ്‌ സമിതി അധ്യക്ഷന്‍ ബ്രിജേഷ്‌ ഠാക്കൂര്‍ അടക്കമുള്ളവരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.

മയക്കുമരുന്ന്‌ കലര്‍ത്തിയ ഭക്ഷണമാണു മിക്ക ദിവസവും ലഭിച്ചിരുന്നതെന്നു കുട്ടികള്‍ പോസ്‌കോ കോടതിയെ അറിയിച്ചു. എതിര്‍ത്താല്‍ അതിക്രൂരമായ പീഡനമാണ് അധികാരികൾ ഏൽപ്പിക്കുന്നതെന്നും കുട്ടികൾ‌ വെളിപ്പെടുത്തി.
അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ്‌ ഇതിനു നേതൃത്വം നല്‍കുക. "തിളച്ച വെള്ളവും എണ്ണയും ദേഹത്തൊഴിച്ച്‌ പൊള്ളിക്കും. വയറ്റില്‍ തൊഴിക്കും. വസ്‌ത്രങ്ങളഴിച്ചുമാറ്റി അതിക്രൂരമായി മര്‍ദിക്കും" - ഇത്തരത്തിലാണ് ക്രൂരത അരങ്ങേറുന്നതെന്ന് പീഡനത്തിന് ഇരായായ പെൺകുട്ടി കോടതിയെ അറിയിച്ചു. അഭയകേന്ദ്രത്തില്‍നിന്ന്‌ പെണ്‍കുട്ടികളുടെ കരച്ചില്‍ പതിവായി കേള്‍ക്കാറുണ്ടായിരുന്നെന്നു പേരുവെളിപ്പെടുത്താത്ത, സമീപവാസിയായ സ്‌ത്രീ വെളിപ്പെടുത്തിയിരുന്നു.

സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ കേസിന്റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്‌. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ ജീവനക്കാര്‍തന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ്‌ അന്തേവാസികള്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, മൃതദേഹത്തിനായുള്ള അന്വേഷണം വിജയം കണ്ടിട്ടില്ലെന്നാണ് സൂചന. 2013 ഒക്‌ടോബറിലാണ്‌ ബിഹാര്‍ സമൂഹിക ക്ഷേമ വകുപ്പ്‌ ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ്‌ ബ്രജേഷ്‌ താക്കൂറിന്റെ എന്‍.ജി.ഒയ്‌ക്കു കൈമാറിയത്‌. ഇതിനുശേഷമാണു പീഡനങ്ങള്‍ തുടങ്ങിയതെന്നാണു റിപ്പോര്‍ട്ട്‌.
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍