HOME » NEWS » Crime » RAPING 14 YEAR OLD GIRL SOCIAL MEDIA FAME FUN BUCKET BHARGAV ARRESTED

14 കാരിയെ പീഡിപ്പിച്ചു; പ്രമുഖ സോഷ്യൽമീഡിയ താരം അറസ്റ്റിൽ

പെൺകുട്ടി നാല് മാസം ഗർഭിണിയാണ്

News18 Malayalam | news18-malayalam
Updated: April 21, 2021, 11:42 PM IST
14 കാരിയെ പീഡിപ്പിച്ചു; പ്രമുഖ സോഷ്യൽമീഡിയ താരം അറസ്റ്റിൽ
Image: Instagram
  • Share this:
വിശാഖപട്ടണം: പതിനാല് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രമുഖ സോഷ്യൽമീഡിയ താരം അറസ്റ്റിൽ. സോഷ്യൽമീഡിയയിൽ താരമായ ഫൺബക്കറ്റ് ഭാർഗവ് എന്നയാളാണ് വിശാഖപട്ടണത്ത് അറസ്റ്റിലായത്. സോഷ്യൽമീഡിയയിൽ വൈറലായ ഒരു വീഡിയോയിലൂടെയാണ് ഭാർഗവ് പ്രശസ്തനായത്.

സോഷ്യൽമീഡിയയിൽ ഏറെ പ്രചരിച്ച "Oh My God" വീഡിയോ ഭാർഗവ് ആയിരുന്നു ചെയ്തത്. പിന്നീട് ഈ വാചകങ്ങൾ സ്വിഗ്ഗി, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് എന്നീ പ്ലാറ്റ്ഫോമുകളും ഏറ്റെടുത്തിരുന്നു. നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിൽ ഫൺബക്കറ്റ് ഭാർഗവിന് ഉള്ളത്. ടിക് ടോക്കിലൂടെയാണ് ചിപ്പട ഭാർഗവ് എന്ന ഫൺബക്കറ്റ് ഭാർഗവ് പ്രശസ്തനായത്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വെരിഫൈഡ് പേജിന്റെ ഉടമയാണ് ഭാർഗവ്.

ഏപ്രിൽ 16നാണ് പതിനാല് കാരിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുന്നത്. പെൺകുട്ടി നാല് മാസം ഗർഭിണിയായതോടെയാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഭാർഗവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 376( ലൈംഗികാതിക്രമം), 354 ( സ്ത്രീകൾക്ക് നേരെയുള്ള ആക്രമം) തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ടിക് ടോക്കിലൂടെയാണ് ഭാർഗവ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിക്ക് മീഡിയ ഓഫറുകൾ കിട്ടുമെന്ന് വാഗ്ദാനം നൽകി കൂടുതൽ അടുത്തു. പിന്നീട് പെൺകുട്ടിയോട് തനിക്ക് ഇഷ്ടമാണെന്ന് യുവാവ് പറഞ്ഞെങ്കിലും കുട്ടി ഇത് നിഷേധിച്ചതായി പൊലീസ് പറയുന്നു. എന്നാൽ, തുടർന്ന് ഭാർഗവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയെ ചില ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണെന്നും പത്രസമ്മേളനത്തിൽ പൊലീസ് വ്യക്തമാക്കി. മെയ് മൂന്ന് വരെ പ്രതിയെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടിരിക്കുകയാണ്.

You may also like:മങ്കട ജിംനേഷ്യത്തില്‍ വച്ച് സഹോദരന്മാരെ ആക്രമിച്ച സംഭവം; ആറംഗസംഘം പിടിയില്‍

കേസുമായി ബന്ധപ്പെട്ട് ഭാർഗവിന്റെ മൊബൈൽ ഫോണും വെള്ള നിറത്തിലുള്ള നിസ്സാൻ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ചിത്രം സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, പൂ​ജാ​ ​വി​ധി​ക​ൾ​ ​പ​ഠി​പ്പി​ക്കാ​മെ​ന്ന് ​പ്ര​ലോ​ഭി​പ്പി​ച്ച് ​പ​തി​മൂ​ന്ന് ​വ​യ​സു​കാ​ര​നെ​ ​വീ​ട്ടിൽ വി​ളി​ച്ചു​വ​രു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ ​ ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ ​കേ​സി​ൽ​ ​ര​ണ്ട് ​പൂ​ജാ​രി​മാ​ർ​ക്ക് ​അ​ഞ്ചു​വ​ർ​ഷം​ ​ത​ട​വ്.​ ​കൊ​ല്ലം​ ​ഒ​ന്നാം​ ​അ​ഡീ​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​(​പോ​ക്‌​സോ​ ​സ്‌​പെ​ഷ്യ​ൽ​ ​കോ​ട​തി​)​ ​ജ​ഡ്ജി​ ​എ​ൻ.​ ​ഹ​രി​കു​മാ​റി​ന്റേ​താ​ണ് ​ഉത്ത​ര​വ്.

പ​ര​വൂ​ർ​ ​കോ​ട്ട​പ്പു​റം​ ​പൊ​ഴി​ക്ക​ര​ ​പ​ന​മൂ​ട് ​വീ​ട്ടി​ൽ​ ​ബി​നു,​ ​ഇ​ര​വി​പു​രം​ ​വി​ല്ലേ​ജി​ൽ​ ​വ​ട​ക്കും​ഭാ​ഗം​ ​പ​വി​ത്രാ​ന​ഗ​റി​ൽ​ ​വി​വേ​ക് ​എ​ന്നി​വ​രെ​യാ​ണ് ​ശി​ക്ഷി​ച്ച​ത്.​ ​പ​തി​നാ​യി​രം​ ​രൂ​പ​ ​വീ​തം​ ​പ​ഴ​യും​ ​അ​ട​യ്ക്ക​ണം.​ പി​ഴ​ ​അ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​മൂ​ന്നു​മാ​സം​ ​അ​ധി​ക​ ​ത​ട​വ് ​അ​നു​ഭ​വി​ക്ക​ണം.​ 2017​ ​ജൂ​ൺ​ ​പ​ത്തി​നാ​യി​രു​ന്നു​ ​സം​ഭ​വം.​ ​പെ​രി​ങ്ങാ​ലം​ ​ശ്രീ​കൃ​ഷ്ണ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പൂ​ജാ​രി​മാ​രാ​യ​ ​ബി​നു​വും​ ​വി​വേ​കും​ ​ചേ​ർ​ന്നാ​ണ് കൗ​മാ​ര​ക്കാ​ര​നെ​ ​പീ​ഡി​പ്പി​ച്ച​ത്.​ ​

കി​ഴ​ക്കേ​ ​ക​ല്ല​ട​ ​പൊ​ലീ​സാ​ണ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ ​സി​സി​ൻ.​ജി​ ​മു​ണ്ട​യ്ക്ക​ൽ​ ​ഹാ​ജ​രാ​യി.
Published by: Naseeba TC
First published: April 21, 2021, 11:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories