നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുണ്ടറ രാധിക കൊലപാതകം: പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തിയെന്ന് സൂചന

  കുണ്ടറ രാധിക കൊലപാതകം: പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തിയെന്ന് സൂചന

  കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ രാധികയും സഹോദരീഭർത്താവ് ലാല്‍കുമാറും മാത്രമാണുണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകിട്ട് പുറത്തുപോയിരുന്നു.

  മരിച്ച രാധിക

  മരിച്ച രാധിക

  • Share this:
   കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം (Kollam) കുണ്ടറയിലെ (Kundara) സ്ത്രീയുടെ കൊലപാതകത്തിന് പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തി എന്ന് സൂചന. ആദ്യ ഭര്‍ത്താവുമായി വിവാഹ മോചനം നേടി അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചുവന്ന 52 കാരിയായ രാധിക എന്ന സ്ത്രീയെ കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

   Also Read- Murdrer| കൊല്ലത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു; സഹോദരീഭർത്താവ് പോലീസ് പിടിയിൽ

   സംഭവം ഇങ്ങനെ. വിവാഹമോചനത്തിന് ശേഷം സഹോദരിയോടും അമ്മയോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു രാധിക. ഇവര്‍ക്ക് മക്കളില്ല. ഷീബാഭവനം എന്ന വീട് രാധികയുടെ പേരില്‍ എഴുതിനല്‍കിയിരുന്നു. രാധിക മുളവന സ്വദേശിയായ 32 കാരനായ പ്രവീണുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം കുടുംബത്തിന് ഉള്‍ക്കൊള്ളാനായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച വീടിനുസമീപം പ്രവീണ്‍ രാധികയുമായി സംസാരിച്ചുനില്‍ക്കുന്നത് രാധികയുടെ സഹോദരി കണ്ടു.

   Also Read- 'സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം'; ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്

   പിന്നാലെ ഇവരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഞായറാഴ്ച രാധികയും പ്രവീണും സമീപത്തെ ക്ഷേത്രത്തില്‍വെച്ച്‌ വിവാഹിതരായി. ഇതിനിടെ തന്നെ ആക്രമിച്ചതിന് രാധികയുടെ സഹോദരി കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച പോലീസ് പ്രവീണിനെ പിടികൂടി കേസെടുത്ത് റിമാന്‍ഡ്‌ ചെയ്തു. രാധികയുടെ സഹോദരിയും പ്രവീണുമായുണ്ടായ വഴക്കിനുശേഷം സഹോദരിയും ഭര്‍ത്താവും തന്റെ വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

   Also Read- പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹത

   കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ രാധികയും സഹോദരീഭർത്താവ് ലാല്‍കുമാറും മാത്രമാണുണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകിട്ട് പുറത്തുപോയിരുന്നു. അവര്‍ തിരിച്ചെത്തിയപ്പോഴാണ് രാധികയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്ന ലാല്‍കുമാറിനെ (48) കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

   Also Read-Rape Case | 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത 13 പേര്‍ക്ക് 20 വര്‍ഷം കഠിനതടവ്
   Published by:Rajesh V
   First published:
   )}