• HOME
  • »
  • NEWS
  • »
  • crime
  • »
  • Vijay Babu| വിജയ് ബാബുവിനെതിരെ നാളെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും

Vijay Babu| വിജയ് ബാബുവിനെതിരെ നാളെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും

ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

  • Share this:
    കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ (Vijay Babu)നാളെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ്. വിജയ് ബാബുവിനെ കണ്ടെത്താനായി ജോർജിയൻ എമ്പസിയുമായി ബന്ധപ്പെട്ടതായി കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

    ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ പോലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുന്നതും പരിഗണിക്കുന്നുണ്ട്.

    ബലാത്സംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് വിവരം. പ്രതിയെ രാജ്യത്തെതത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ കോടതിയെ അറിയിക്കും.

    Also Read-ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

    അവധിക്കാല ബെഞ്ചാണ് നേരത്തെ ഹർജി പരിഗണിച്ചത്. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക.

    വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനായിരുന്നു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. ഇതിനിടയിലാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഇതോടെ വിധി വരാൻ കാത്തു നിൽക്കാൻ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടി വരികയായിരുന്നു.
    Published by:Naseeba TC
    First published: