• HOME
  • »
  • NEWS
  • »
  • crime
  • »
  • REGIONAL OFFICES TO CURB THE ACTIVITIES OF DRUG TRAFFICKING IN KERALA NJ TV

മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയാൻ മേഖലാ ഓഫീസുകൾ; സാമൂഹ്യ മാധ്യമങ്ങളിലെ വിവര ശേഖരണത്തിന് ഡിജിറ്റൽ പോർട്ടൽ

സംസ്ഥാന പൊലീസ് മേധാവിയുമായും എക്സൈസ് കമ്മിഷണറുമായി ചർച്ച നടത്തി ആഭ്യന്തര സെക്രട്ടറി പദ്ധതിക്ക് അന്തിമരൂപം നൽകും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയാൻ പോലീസ് -എക്സെസ് സംയുക്ത സംവിധാനം വരുന്നു.  സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പോലും മയക്കുമരുന്നുൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കൂടി വരുന്നതായി  ഹൈക്കോടതി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം.

പോലീസും എക്സൈസും സംയുക്തമായാണ് പ്രത്യേക സംവിധാനം രൂപീകരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയുമായും എക്സൈസ് കമ്മിഷണറുമായി ചർച്ച നടത്തി ആഭ്യന്തര സെക്രട്ടറി ഇതിന് അന്തിമരൂപം നൽകും. തുടർന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ  അനുമതിയോടെ മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയാൻ മേഖലാ ഓഫീസുകൾ തുടങ്ങാനാണ് തീരുമാനം.

മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്താൻ ഇന്റലിജൻസ് സംവിധാനവും  ശക്തമാക്കും. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഡിജിറ്റൽ പോർട്ടൽ തുടങ്ങാനും തീരുമാനമായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുകളെത്തുന്നത് തടയാൻ നാഷണൽ ഡ്രഗസ് കൺട്രോൾ ബ്യൂറോയുടെ സഹായം തേടും. സ്കൂളുകളിൽ വിവിധ വകുപ്പുകളുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

Also Read-Nikita Rawal| ബോളിവുഡ് നടിക്ക് നേരെ തോക്ക് ചൂണ്ടി കവർച്ച; 7 ലക്ഷം രൂപ നഷ്ടമായെന്ന് താരം

കൊക്കെയ്ൻ പോലുള്ള മാരക ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. കാര്യമായ പരിശോധനകൾ ഇക്കാര്യത്തിൽ നടക്കാത്തതിനെയും ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയെയും രണ്ടു യുവാക്കളും പിടിയിലായത്. മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍  യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍  ശ്രുതി എസ് എന്‍(25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി(40) എന്നിവരാണ് അറസ്റ്റിലായത്.

കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ MDMA ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവയെ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

എക്‌സൈസ് റെയ്ഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ , വിബിന്‍ W, സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി , WCEO ഷൈനി.കെ. ഇ ഡ്രൈവര്‍ അബ്ദുറഹിം എം വി , എന്നിവര്‍ പങ്കെടുത്തു.
Published by:Naseeba TC
First published:
)}