കൊച്ചി: നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ
രഹന ഫാത്തിമയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. രഹന ഫാത്തിമയെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്.
രഹന താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ
ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നും രഹന ഉപയോഗിച്ചിരുന്ന ഒരു ടാബ് പൊലീസ് പിടിച്ചെടുത്തു.
സുപ്രീംകോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പൊലീസിന് മുന്നിൽ രഹന കീഴടങ്ങിയത്.
രഹന ഫാത്തിമയ്ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചു. തുടർന്നാണ് രഹന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും ജാമ്യം നിഷേധിക്കുകയായിരുന്നു.
മജിസ്ട്രേറ്റിന് മുന്നിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ ശേഷം കോവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. പോക്സോ, ഐ ടി നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രഹനയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.
തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രഹനയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.