കൊച്ചി: നഗ്നശരീരത്തില് മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ രഹന ഫാത്തിമ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം കേട്ട ശേഷം സിംഗിള്‍ബെഞ്ച് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച ചില ആശയങ്ങള്‍ പ്രചരിപ്പിക്കുവാനാണ് ശ്രമിച്ചതെന്നാണ് രഹന കോടതിയില്‍ വാദിച്ചത്. ബോഡി ആര്‍ട് മാത്രമാണ് താന്‍ ചെയ്തതെന്നും അവർ വാദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.