HOME » NEWS » Crime » REJECTS MARRIAGE PROPOSAL YOUTH SLITS 20 YEAR OLD GIRLS THROAT

വിവാഹ അഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആറ് മാസം മുമ്പാണ് ശ്രീകാന്ത് പിതാവിനൊപ്പം പ്രിയങ്കയുടെ വീട്ടിലെത്തി വിവാഹ അഭ്യർത്ഥന നടത്തിയത്. എന്നാൽ ആവശ്യം പെൺകുട്ടി നിരസിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: December 4, 2020, 8:38 AM IST
വിവാഹ അഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
women Abuse
  • Share this:
വിശാഖപട്ടണം: വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിക്ക് നേരെ യുവാവിന്റെ ആക്രമണം. ഇരുപതുകാരിയായ പ്രിയങ്ക എന്ന പെൺകുട്ടിയെ അയൽവാസിയായ ശ്രീകാന്ത്(20) കഴുത്തറുക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ശ്രീകാന്ത് പ്രിയങ്കയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു.

വിശാഖപട്ടണത്താണ് സംഭവം. ആറ് മാസം മുമ്പാണ് ശ്രീകാന്ത് പിതാവിനൊപ്പം പ്രിയങ്കയുടെ വീട്ടിലെത്തി വിവാഹ അഭ്യർത്ഥന നടത്തിയത്. എന്നാൽ ആവശ്യം പ്രിയങ്ക നിരസിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് ശ്രീകാന്ത് പ്രിയങ്കയുടെ വീട്ടിലെത്തി ആക്രമിച്ചത്.

You may also like:ഭാര്യയെ ആറുവയസുകാരി മകളുടെ മുന്നിൽവെച്ച് കഴുത്തറുത്തുകൊന്നു; യുവാവ് പിടിയിൽ

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശ്രീകാന്ത് മുറിയിൽ കയറി കഴുത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രാവിലെ 8.45 ഓടെയായിരുന്നു സംഭവം. മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതു കണ്ട സഹോദരൻ മുറി തുറന്നപ്പോഴാണ് അകത്ത് രക്തം വാർന്ന നിലയിൽ പ്രിയങ്കയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രിയങ്കയെ ആക്രമിച്ച ശേഷം ശ്രീകാന്തും സ്വയം ജീവനെടുക്കാൻ ശ്രമിച്ചു. ശ്രീകാന്തിന്റെ അഭ്യർത്ഥന നിരസിച്ച പെൺകുട്ടി മാതാപിതാക്കൾ കണ്ടെത്തിയ മറ്റൊരാളെ വിവാഹം ചെയ്യാനുള്ള തീരുമാനത്തിലായിരുന്നുവെന്ന് സഹോദരി പൊലീസിന് മൊഴി നൽകി.

സംഭവത്തിൽ ഐപിസി വകുപ്പുകളായ 307,354,309,452 പ്രകാരം പൊലീസ് കേസെടുത്തു.
Published by: Naseeba TC
First published: December 4, 2020, 8:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories