തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ബീമാപള്ളി ജവഹര്‍ ജംഗ്ഷന് സമീപം താമസിക്കുന്ന മൊയ്ദീന് അടിമ (44) ആണ് പിടിയിലായത്. ഇയാള്‍ ഏഴു വര്‍ഷമായി കുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പൂന്തുറ എസ്.എച്ച്.ഒ സജികുമാറും എസ്.ഐ ബിനുവും പറഞ്ഞു.
ഒരാള്‍ കുട്ടിയുമായി പുതുതായി പണി നടക്കുന്ന കെട്ടിടത്തിലേക്ക് പോകുന്നത് കണ്ട ആട്ടോ ഡ്രൈവറാണ് ഇക്കാര്യം കെട്ടിട ഉടമയെ വിളിച്ചു പറഞ്ഞത്. ആദ്യം പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാല്‍ സെപ്റ്റിക്ക് ടാങ്കിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ പീഡിപ്പിക്കുന്നതായി കണ്ടത്. തുടര്‍ന്ന് പൂന്തുറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
2014ലും ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണിയാള്‍. ഇതിന് ജയില്‍ ശിക്ഷയും അനുഭവച്ചിട്ടുണ്ട്. ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച വിദ്യാര്‍ഥിയെയാണ് അന്ന് ഇയാള്‍ പീഡിപ്പിച്ചത്. ലൈംഗിക വൈകൃതമുള്ള പ്രതി പശുക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുമുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.