രതീഷ്കുമാറിനെ കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നു: സിഇടി വിദ്യാർഥിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

രതീഷ്കുമാറിനെ കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: November 10, 2019, 12:29 PM IST
രതീഷ്കുമാറിനെ കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നു: സിഇടി വിദ്യാർഥിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
രതീഷ്
  • Share this:
തിരുവനന്തപുരം: സിഇടിയിലെ വിദ്യാർഥി രതീഷ്കുമാറിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. രതീഷ്കുമാറിനെ കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

വെള്ളിയാഴ്ച മുതൽ കാണാതായ രതീഷ്കുമാറിനെ ഹോസ്റ്റലിലെ ശൗചാലയത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ (സിഇടി) ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് രതീഷ് കുമാർ.

also read;കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷ എഴുതാൻ കോളജിൽ പോയ രതീഷ് മടങ്ങിയെത്തിയില്ലെന്നു കാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മ മരിച്ച രതീഷ്‌കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍നിന്നു പോയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രതീഷിനെ സഹപാഠികൾ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.കോളജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഗിരിജയുടെ പരാതിയെത്തുടര്‍ന്ന് ശ്രീകാര്യം എസ്.ഐ. സജുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വെള്ളിയാഴ്ച കോളജില്‍ പരിശോധന നടത്തിയിരുന്നു. രതീഷിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കോളജിന്റെ പ്രധാന കെട്ടിടത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

നെയ്യാറ്റിന്‍കരയില്‍ രതീഷ് താമസിച്ചിരുന്ന വീടിനു മുന്നിലെ കടയില്‍ കഞ്ചാവ് വിൽപന നടത്തിയത് എക്സൈസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ എക്സൈസിന് വിവരം നല്‍കിയെന്നാരോപിച്ച് രതീഷിനെ കഞ്ചാവ് മാഫിയ മർദ്ദിക്കുകയും വീടിന് മുന്നിൽ കിടന്ന കാർ കത്തിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍