പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ 21കാരന് തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്.
കൊല്ലം: 12 വയസുകാരിയെ പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയിലെടുത്തു. കൊട്ടാരക്കരയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അസഹനീയമായ വയറുവേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന് തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.