മൂന്നാര്‍: കാമുകനൊപ്പം മൂന്നാറിലെത്തിയ യുവതിയെ മുഖത്ത് സ്പ്രേ അടിച്ച് തട്ടിക്കൊണ്ടു പോകാന്‍ ബന്ധുക്കളുടെ ശ്രമം. തമിഴ്നാട് ശങ്കരന്‍കോവിലിലുള്ള 23 വയസ്സുകാരിയെ ആണ് തിങ്കളാഴ്ച രാത്രിയില്‍ ബന്ധുക്കള്‍ചേര്‍ന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുഖത്ത് സ്പ്രേ അടിച്ച് മയക്കിയശേഷം അവിടെ താമസിച്ചിരുന്ന വീട്ടില്‍നിന്ന് വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാനാണ് ബന്ധുക്കള്‍ ശ്രമിച്ചത്.
ആറുമാസം മുമ്പാണ് യുവതി ബന്ധുക്കളറിയാതെ മാട്ടുപ്പട്ടി എസ്റ്റേറ്റ് നെറ്റിമേട് സ്വദേശിക്കൊപ്പം മൂന്നാറിലെത്തിയത്. ഇവര്‍ മാട്ടുപ്പട്ടിയില്‍ താമസിച്ചുവരുകയായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയ ബന്ധുക്കള്‍ യുവതിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വീട്ടുകാര്‍ നിഷേധിച്ചു. തര്‍ക്കത്തിനൊടുവില്‍ വീട്ടില്‍നിന്ന് ഇവര്‍ ഇറങ്ങിപ്പോയി.
അതേസമയം അതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും വിവരം പൊലീസിനെയറിയിച്ചു. നാട്ടുകാര്‍ കൂടിയതോടെ, തമിഴ്നാട്ടില്‍നിന്നെത്തിയ വാഹനം മറയൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതിനിടയില്‍ മറയൂര്‍ ഭാഗത്തേക്കുപോയ ബന്ധുക്കള്‍ മടങ്ങിയെത്തി. യുവതിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.