പത്തനംതിട്ട: കോട്ടൂരില്‍ പോക്സോ കേസ് പ്രതിയെ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് മോചിപ്പിച്ച് ബന്ധുക്കൾ. പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം കുന്നിക്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
രണ്ടാം ഭാര്യയുടെ പതിനഞ്ച് വയസുള്ള മകള്‍ക്കെതിരെയായിരുന്നു അതിക്രമം. ഇവർ പരാതിപ്പെട്ടതോടെ പൊലീസ് കേസെടുത്തിരുന്നു. ഈ മാസം 23 നായിരുന്നു സംഭവം നടന്നത്. മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുത്തു. മഫ്തിയിലെത്തിയവരെ കണ്ടപ്പോൾ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരെന്നാണ് വിചാരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
പൊലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞാണ് ഇവർ പ്രതിയെ മോചിപ്പിച്ചത്. പ്രതിയെ കാറിൽ കയറ്റിയതിന് പിന്നാലെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം ഓടിയെത്തി ബലമായി കാറിൽ നിന്ന് ഇയാളെ പുറത്തിറക്കുകയായിരുന്നു. ഇതിനിടെ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പൊലീസുകാരെ തടഞ്ഞുവെച്ച് പ്രതിയെ മോചിപ്പിച്ചതിന് പത്തുപേർക്കെതിരെ കേസ് എടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Pathanamthitta, Pocso