• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാട്സാപ്പിൽ ചിത്രം ഷെയർ ചെയ്ത യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു


Updated: June 5, 2018, 6:09 PM IST
വാട്സാപ്പിൽ ചിത്രം ഷെയർ ചെയ്ത യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Representative Images. (Getty Images)

Updated: June 5, 2018, 6:09 PM IST
ന്യൂഡൽഹി: വാട്സ്ആപ്പിൽ ചിത്രം ഷെയർ ചെയ്തതിന് യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു. ഹരിയാനയിലെ സോനിപതിലാണ് സംഭവം. കുടുംബ ഗ്രൂപ്പിൽ ഫോട്ടോ ഷെയർ ചെയ്തതതിനാണ് ലവ് എന്ന യുവാവ് അടുത്ത ബന്ധുക്കളുടെ മർദ്ദനമേറ്റ് മരിച്ചത്. തലയിലെ ആന്തരിക രക്തസ്രാവമാണ് ലവിന്‍റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പ്രതികൾ ഒളിവിൽ പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

സ്വന്തം കുടുംബത്തിലെ ഒരു ചടങ്ങിന്‍റെ ചിത്രം ലവ് അറിയാതെ വാട്സ്ആപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. ഈ ചിത്രം കണ്ട ലവിന്‍റെ അടുത്ത ബന്ധുവായ ദിനേശ് എന്നയാൾ അദ്ദേഹത്തേയും സഹോദരങ്ങളേയും വീട്ടിലേക്ക് വിളിച്ചു വരുത്തി മർദിക്കുകയായിരുന്നു. ഇരുമ്പുവടികളും ഇഷ്ടികക്കട്ടയുമുപയോഗിച്ച് ബന്ധുക്കളുടെ മുന്നിൽ വച്ചാണ് ലവിനെ മർദിച്ചതെന്ന് സഹോദരൻ അജയ് പറഞ്ഞു. അബദ്ധത്തിൽ ചിത്രം ഷെയർ ചെയ്തു പോയതാണെന്നു പറഞ്ഞെങ്കിലും നിർദാഷിണ്യം മർദ്ദനം തുടരുകയായിരുന്നു. ഒടുവിൽ ബോധരഹിതനായ ലവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍