നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'അവിടെ താലികെട്ട് ഇവിടെ തലയ്ക്കടി' വിവാഹസദ്യയേച്ചൊല്ലി വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്

  'അവിടെ താലികെട്ട് ഇവിടെ തലയ്ക്കടി' വിവാഹസദ്യയേച്ചൊല്ലി വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്

  സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചെത്തി കല്യാണ സദ്യക്കിടെ തർക്കമുണ്ടാക്കിയത് ഇവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: കല്യാണ സദ്യ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. സദ്യയിൽ വിഭവങ്ങൾ വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ആര്യങ്കാവ് പൊലീസ് പറയുന്നു.

   വിവാഹത്തിന് മദ്യപിച്ച് എത്തിയ ചിലരാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സദ്യയിൽ വിഭവങ്ങൾ വിളമ്പുന്നതിനെ ചൊല്ലി ഇവർ തർക്കം ഉന്നയിക്കുകയും വധുവിന്‍റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് വധുവിന്റേയും വരന്റേയും ബന്ധുക്കൾ ചേരി തിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. സദ്യ വിളമ്പുന്നതിന്‍റെ ഒരു ഭാഗത്തുനിന്ന് തുടങ്ങിയ അടി, വൈകാതെ വ്യാപിക്കുകയായിരുന്നു. കഴിച്ചു കൊണ്ടിരുന്നവർ അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു. അതിനിടെ, സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

   Also Read- വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളി യുവാവ്

   അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചെത്തി കല്യാണ സദ്യക്കിടെ തർക്കമുണ്ടാക്കിയത് ഇവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആര്യങ്കാവ് സ്വദേശിയായിരുന്നു വധു. വരൻ കടയ്ക്കൽ സ്വദേശിയും. ബന്ധുക്കൾ തമ്മിൽ അടിപിടിയും സംഘർഷവും ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് വരന്റേയും വധുവിന്റേയും തീരുമാനം. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു.

   ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വിവാഹത്തിനിടെ വധുവിനെ കാമുകി ചുംബിച്ചതിനെ ചൊല്ലി കൂട്ടത്തല്ല് ഉണ്ടായ സംഭവം തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ഹുസുരാബാദിൽ വിവാഹദിവസം സിനിമയെ വെല്ലുന്ന ക്ലൈമാക്സിനാണ് വീട്ടുകാരും അതിഥികളും സാക്ഷ്യം വഹിച്ചത്. ക്ലൈമാക്സിൽ പ്രശ്നപരിഹാരത്തിനായി പൊലീസിന് വരേണ്ടിവന്നു. ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയുമായി മന്ദാമരിയിൽ നിന്നുള്ള പ്രവീൺകുമാറിന്റെ വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. വിവാഹഘോഷയാത്രയിൽ വരനും വധുവും കാറിലിരുന്ന് മുന്നോട്ടു പോവുകയായിരുന്നു. ഈ സമയത്താണ് ദിവ്യയുടെ കാമുകൻ വംശി സ്ഥലത്തെത്തിയത്. ഘോഷയാത്രയിൽ കടന്നുകൂടിയ വംശം കാർ തടയുകയും ദിവ്യയെ വലിച്ചിറക്കിയശേഷം വരന്റെ മുന്നിൽവെച്ച് ചുംബിക്കുകയുമായിരുന്നു. മാത്രമല്ല, തന്നൊടൊപ്പം വരാൻ ദിവ്യയോട് ആവശ്യപ്പെടുകയും ചെയ്തു. 'ഇവൾ എന്റേതാണ്, നിങ്ങൾക്ക് എങ്ങനെ സ്വന്തമാകും' എന്ന് വരനോട് ചോദിച്ചുകൊണ്ടായിരുന്നു പരസ്യ ചുംബനം.

   വരൻ വംശിയെ തടയാൻ ശ്രമിച്ചുവെങ്കിലും ഉന്തിലും തല്ലിലും കലാശിച്ചു. കൂട്ടത്തല്ലിനൊടുവിൽ പൊലീസ് എത്തി. വരൻ യുവതിയുടെ കാമുകനെതിരെ പൊലീസിൽ പരാതി നൽകി. മദ്യപിച്ച് തന്നെയും വധുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാമുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതുവരെ മൗനം പാലിച്ച ദിവ്യ, കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മനസ്സുതുറന്നു. കാമുകനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ദിവ്യ പൊലീസിനോട് പറഞ്ഞതോടെ വരനടക്കം അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി.
   Published by:Anuraj GR
   First published:
   )}