HOME » NEWS » Crime » RELATIVES SAY THE YOUNG MAN FOUND DEAD IN KARUKACHAL WAS MURDERED

തലയിൽ പരിക്കും ശരീരത്തിൽ മുറിവുകളും; കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമോ?

ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേൽ വീട്ടിൽ രാജപ്പന്റെ മകൻ രാഹുൽ രാജു(35)വിനെയാണ് ശനിയാഴ്ച രാവിലെ വീടിന് ഒരു കിലോമീറ്റർ അകലെ നടുറോഡിൽ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: April 26, 2021, 8:16 AM IST
തലയിൽ പരിക്കും ശരീരത്തിൽ മുറിവുകളും; കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമോ?
രാഹുല്‍
  • Share this:
കോട്ടയം: കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബസ് ഡ്രൈവർ രാഹുലിന്റെ തലയ്ക്കുള്ളിൽ സാരമായ ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീഴ്ചയിൽ സംഭവിച്ച പരിക്കാണോ അടിയേറ്റതിന്റെ പരിക്കാണോ എന്നു കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് ഫോറൻസിക് സർജൻ നിർദേശിച്ചു. ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേൽ വീട്ടിൽ രാജപ്പന്റെ മകൻ രാഹുൽ രാജു(35)വിനെയാണ് ശനിയാഴ്ച രാവിലെ വീടിന് ഒരു കിലോമീറ്റർ അകലെ നടുറോഡിൽ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read- ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് 45കാരനെ കൊലപ്പെടുത്തി

സ്വാഭാവിക മരണമല്ലെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ ഉള്ളിലാണ് സാരമായ പരിക്ക്. രക്തസ്രാവവും ഉണ്ടായി. ശരീരത്തിൽ മുറിവുകളുണ്ട്. ഫോറൻസിക് സർജൻ ഡോ. ജോമോൻ മരണം നടന്ന സ്ഥലത്ത് പൊലീസിനൊപ്പം പരിശോധന നടത്തും. കാറിന്റെ തകരാർ പരിഹരിക്കാൻ അടിയിൽ കയറിയ രാഹുൽ പുറത്തിറങ്ങാനാകാതെ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ മധ്യഭാഗം ദേഹത്ത് ഞെരിഞ്ഞമർന്ന് വായിൽ നിന്നു രക്തവും നുരയും പതയും വന്ന നിലയിലായിരുന്നു. അതേസമയം വാഹനം രാഹുലിന്റെ ശരീരത്തിൽ അമങ്ങിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

Also Read- വിവാഹവാഗ്ദാനം നല്‍കി പീഡനം, നഗ്ന ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

രാഹുലിന്റേത് കൊലപാതകമാണോ എന്നു കണ്ടെത്തുന്നതിനു വിശദമായ അന്വേഷണം നടത്തുമെന്ന് കറുകച്ചാൽ പൊലീസും അറിയിച്ചു. തലയിലെ പരിക്കിന് പുറമേ വയറിന് സമീപമാണ് മുറിവുകൾ. രാഹുലിന്റെ സുഹൃത്തുക്കൾ, മരണത്തിന് മുൻപ് ആശയ വിനിമയം നടത്തിയവർ എന്നിവരെ കണ്ട് പൊലീസ് മൊഴി എടുത്തു വരികയാണ്.

Also Read- വൈഗ കൊലക്കേസ്: സനുവിന്റെ ആത്മഹത്യാശ്രമം കെട്ടുകഥയെന്ന് പൊലീസ്

കോട്ടയം-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിന്റെ ഡ്രൈവറായിരുന്നു രാഹുൽ. വെള്ളി രാത്രി 7.45നു ബസ് സർവീസ് അവസാനിപ്പിച്ച രാഹുൽ വീട്ടിൽ എത്തിയില്ല. സുഹൃത്തായ കണ്ടക്ടറുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ നെടുങ്കുന്നത്തിനു പോകുന്നതായും രാത്രി വൈകി എത്തുമെന്നും ഭാര്യ ശ്രീവിദ്യയെ ഫോണിൽ അറിയിച്ചിരുന്നു. രാത്രി എത്താതെ വന്നപ്പോൾ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ലെന്നു ഭാര്യ പറയുന്നു.

Also Read- പ്രണയത്തെ എതിർത്ത സഹോദരനെ കൊലപ്പെടുത്തി; സീരിയല്‍ നടിയും കാമുകന്നും അറസ്റ്റില്‍

കൊലപാതക സൂചനകൾ ഉള്ള സംഭവങ്ങൾ നടന്നതായി പൊലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മൽപിടിത്തത്തിന്റെ ലക്ഷണങ്ങളും ഇല്ല. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ന് 10ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ രാഹുലിന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിച്ച എസ്ഐയും എഎസ്ഐയും ഉൾപ്പെടെ 4 പൊലീസുകാർ ക്വറന്റീനിലായി.

Also Read- സോളാർ തട്ടിപ്പ്: സരിത നായർക്കെതിരെ 3 കേസുകളിൽ കൂടി വാറന്റ്
Published by: Rajesh V
First published: April 26, 2021, 8:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories