ഇടുക്കി:ഗര്‍ഭസ്ഥ ശിശുവിന്റെ മരിച്ചതിന് പിന്നാലെ മൂവാറ്റുപുഴയിലെ സബൈന്‍ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ഗര്‍ഭസ്ഥശിശു മരിച്ചതില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് മര്‍ദനം. സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു.
ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗര്‍ഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗില്‍ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസം ഗര്‍ഭിണി അഡ്മിറ്റായില്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്.നേരത്തെ തന്നെ അഡ്മിറ്റാകാന്‍ യുവതിയോടെ പറഞ്ഞിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞേ അഡ്മിറ്റാകാന്‍ കഴിയൂ എന്നാണ് അവര്‍ പറഞ്ഞത്. അഡിമിറ്റാകാന്‍ എത്തിയപ്പോള്‍ നടത്തിയ സ്കാനിങ്ങിലാണ് കുട്ടി മരിച്ചതായി കണ്ടെത്തിയത്.
ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കളും മറ്റും ഡോക്ടറെയും സിഇഒയും മര്‍ദിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.