നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Gold Smuggling Case| ഒരു കിലോ സ്വർണവും ഒരു കോടി രൂപയും സ്വപ്നയിൽ നിന്ന് പിടിച്ചെടുത്തു; റിമാന്‍ഡ് കാലാവധി നീട്ടി

    Gold Smuggling Case| ഒരു കിലോ സ്വർണവും ഒരു കോടി രൂപയും സ്വപ്നയിൽ നിന്ന് പിടിച്ചെടുത്തു; റിമാന്‍ഡ് കാലാവധി നീട്ടി

    സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സ്വപ്‌നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി.

    സന്ദീപ് നായരും സ്വപ്ന സുരേഷും

    സന്ദീപ് നായരും സ്വപ്ന സുരേഷും

    • Share this:
      കൊച്ചി: ഒരു കിലോ സ്വർണ്ണവും ഒരു കോടി രൂപയും സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്തതായി എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. സ്വപ്നയുടെ ലോക്കറിൽ നിന്നും വീട്ടിൽ നിന്നുമാണ് ഒരു കോടി രൂപയും സ്വർണ ബിസ്കറ്റുകളും പിടിച്ചെടുത്തതെന്നാണ് എൻഐഎ പറയുന്നത്. എന്നാൽ ഇത് അനധികൃതമായി സമ്പാദിച്ചതല്ലെന്നാണ് സ്വപ്ന കോടതിയിൽ പറഞ്ഞത്. ഇത് ദുബായ് ഷേയ്ഖ് വിവാഹസമ്മാനമായി നൽകിയതാണെന്നും സ്വപ്ന പറഞ്ഞു.

      കേസിൽ സ്വപ്നയുടെയും സന്ദീപ് നായരുടെ റിമാൻഡ് കാലാവധി അടുത്തമാസം 21വരെ നീട്ടി.

      ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സ്വപ്‌നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.



      ചോദ്യം ചെയ്യാന്‍ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കസ്റ്റംസിനുണ്ട്. എന്നാല്‍ നിലവില്‍ കസ്റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷ തിങ്കളാഴ്ച മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. അഭിഭാഷകന്‍ മുഖേനെ സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

      TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
      കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സ്വപ്നയെയും സന്ദീപിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടു പോയി
      Published by:Rajesh V
      First published:
      )}