വിദ്വേഷ മുദ്രാവാക്യ കേസ്: കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവിന്റെ സുഹൃത്തായ SDPI നേതാവ്; റിമാൻഡ് റിപ്പോർട്ട്
വിദ്വേഷ മുദ്രാവാക്യ കേസ്: കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവിന്റെ സുഹൃത്തായ SDPI നേതാവ്; റിമാൻഡ് റിപ്പോർട്ട്
കുട്ടിയിടെ മുദ്രാവാക്യം പി എഫ് ഐ റാലിയിൽ കുട്ടിയോടൊപ്പം പിതാവും ഏറ്റ് ചൊല്ലിയിരുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ സഹായിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പഠിപ്പിക്കുന്നതിൽ പിതാവിന്റെ സുഹൃത്തായ SDPI നേതാവ് നിർണായക പങ്കുവഹിച്ചുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. കുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടിലെ സ്ഥിരം സന്ദർശകനാണ് ഇയാളെന്നും റിപ്പോർട്ടിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റായ ഷമീറും കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതിൽ നിർണായക ചുമതല വഹിച്ചുവെന്നും പൊലീസിൽ പറയുന്നു.
കുട്ടിയിടെ മുദ്രാവാക്യം പി എഫ് ഐ റാലിയിൽ കുട്ടിയോടൊപ്പം പിതാവും ഏറ്റ് ചൊല്ലിയിരുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ സഹായിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മതസ്പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്യാൻ വ്യാപി, ബാബറി മസ്ജിദ് വിഷയങ്ങൾക്ക് പുറമെ ഗുജറാത്ത് കലാപത്തിന്റെ വിവരങ്ങളും മറ്റിടങ്ങളിലേക്ക് പകർത്തി ഇരു മതവിഭാഗങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി ജഡ്ജിക്കെതിരെ അധിക്ഷേപം; Popular Front സംസ്ഥാന സമിതി അംഗം യഹിയ
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്. പോപുലർ ഫ്രണ്ട് പ്രതിഷേധത്തിൽ ഹൈക്കോടതി ജഡ്ജിയെ അധിഷേപിച്ചതിനാണ് കേസ്. ആലപ്പുഴ സൗത്ത് പോലീസാണ് സ്വമേധയാ കേസ് എടുത്തത്.
ആലപ്പുഴയിൽ ശനിയാഴ്ച്ച നടന്ന പോപ്പുലർ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാർച്ചിനിടെയായിരുന്നു യഹിയ തങ്ങൾ ജഡ്ജിയെ അധിക്ഷേപിച്ചത്. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമാണെന്നായിരുന്നു അധിക്ഷേപം. കൂടാതെ മതവിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന് ജാമ്യം നൽകിയ ജഡ്ജി പി.എസ്. ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്നും ആരോപിച്ചു.
അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ പ്രസംഗ കേസിൽ യഹിയയെ റിമാൻഡ് ചെയ്തു. ജൂൺ പതിമൂന്ന് വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശി ആയതിനാൽ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന യഹിയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. യഹിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇന്നലെയാണ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ യഹിയ തങ്ങളെ തൃശ്ശൂർ കുന്നംകുളത്ത് വെച്ച് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയര്‍മാനായിരുന്നു യഹിയ തങ്ങള്‍. റാലിയില്‍ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്നും റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു.
കേസിൽ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന് ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന് സെക്രട്ടറി നിയാസ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.