• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | നെഞ്ചുവേദന അഭിനയിച്ചു; പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

Arrest | നെഞ്ചുവേദന അഭിനയിച്ചു; പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

രാത്രി പത്തുമണിയോടെ നെഞ്ചുവേദനയെന്നു പറഞ്ഞു പിടഞ്ഞ ഇയാളെയും കൊണ്ട്‌ ജയിലധികൃതര്‍ ജില്ലാ ആശുപത്രിയിലെത്തി

  • Share this:
    കാസര്‍കോട്: ചന്ദനമുട്ടികള്‍ കടത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതി പൊലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം. അമ്പലത്തറയില്‍ ചന്ദനമുട്ടികള്‍ സഹിതം വനപാലകര്‍ പിടിച്ച ബേഡഡുക്ക ചേരിപ്പാടിയിലെ വിഷ്ണുദാസ് (21) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജീപ്പില്‍ നിന്ന് ചാടി നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ജയിലധികൃതര്‍ ഓടിച്ചിട്ട് പിടിച്ചു.

    കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡിലായ ഇയാള്‍ രണ്ടുദിവസം ലഹരി കിട്ടാതായപ്പോള്‍ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ നെഞ്ചുവേദനയെന്നു പറഞ്ഞു പിടഞ്ഞ ഇയാളെയും കൊണ്ട്‌ ജയിലധികൃതര്‍ ജില്ലാ ആശുപത്രിയിലെത്തി. പരിശോധനയില്‍ പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമായതോടെ ജയിലിലേക്കു തിരിച്ചു. ഇതിനിടെയാണ് ഇയാള്‍ ജീപ്പില്‍നിന്ന് പുറത്തേക്കു ചാടിയത്.

    Also Read-SBI ശാഖയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; അന്വേഷണം ആരംഭിച്ച് CBI

    ജില്ലാ ജയിലിലെ അസി. പ്രിസണര്‍ ഓഫീസര്‍മാരായ കെ.വി. സുര്‍ജിത്ത്, സി.ജെ. ബാബു, ഡെപ്യൂട്ടി പ്രിസണര്‍ ഓഫീസര്‍ എന്‍.വി. പുഷ്പരാജ് എന്നിവര്‍ പിന്നാലെ ഓടി. ആശുപത്രി മതിലരികില്‍ ഒളിച്ചിരുന്ന പ്രതിയെ മൂന്നുപേരും ചേര്‍ന്ന് പിടിച്ചു. കഞ്ചാവോ മദ്യമോ കിട്ടാത്തതിനാലാണ് ചാടിയതെന്ന് ഇയാള്‍ ജയിലധികൃതരോട് പറഞ്ഞു.

    Surprise Gift | ഒരു മിനിറ്റ് കണ്ണടയ്ക്കാന്‍ പറഞ്ഞ് യുവതി പ്രതിശ്രുത വരന്റെ കഴുത്ത് അറുത്തു

    വിജയവാഡ: ആന്ധ്രപ്രദേശില്‍ പ്രതിശ്രുത വരന്റെ(Fiance) കഴുത്തറത്ത്(slits throat) യുവതി. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് സംഭവം. യുവാവിനെ കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാമെന്നും കണ്ണുകള്‍ അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് യുവതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

    Also Read-Crime | 'ആളെ കൊല്ലാൻ ഇറങ്ങിയതാണോ'; വാക്കേറ്റത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റ് 46-കാരൻ മരിച്ചു

    യുവാവുമായുള്ള യുവതിയുടെ വിവാഹം മെയ് 26ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

    ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: