• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വയനാട്ടിലെ കൊലപാതകത്തിനു പിന്നില്‍ ഭാര്യയെ ചൂഷണം ചെയ്തതിന്റെ വൈരാഗ്യം


Updated: December 22, 2018, 8:58 PM IST
വയനാട്ടിലെ കൊലപാതകത്തിനു പിന്നില്‍ ഭാര്യയെ ചൂഷണം ചെയ്തതിന്റെ വൈരാഗ്യം
കൊല്ലപ്പെട്ട നെബുവും പ്രതി രാജുവും

Updated: December 22, 2018, 8:58 PM IST
കല്‍പറ്റ: വയനാട്ടില്‍ റിസോര്‍ട്ട് ഉടമയുടെ കൊലപാതകത്തില്‍ കലാശിച്ചത് വഴിവിട്ട ബന്ധം. ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ വിന്‍സെന്റ് സാമുവല്‍ എന്ന നെബു (52) ആണ് കുത്തേറ്റു മരിച്ചത്.

കൊലപാതകത്തിനു ശേഷം നെബുവിനെ കൊലപ്പെടുത്തിയ മീനങ്ങാടി ചെറുകാവില്‍ രാജു(60) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജരാണ് രാജു. രാജുവിന്റെ ഭാര്യയെ നെബു നഗ്‌നചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ശാരീകമായും ചതസമ്പത്തികമായും ചൂഷണം ചെയ്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് രാജു പൊലീസിനോട് പറഞ്ഞു.

Also Read സ്ത്രീകള്‍ക്കെതിരായ അതിക്രമം കൂടുന്നു: സ്ത്രീധനപീഡനത്തില്‍ മരിച്ചത് 15 പേര്‍

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് മണിയങ്കോട്ടെ റിസോര്‍ട്ടില്‍ കൊലപാതകം നടന്നത്. നെബുവും രാജുവിന്റെ ഭാര്യയും രാത്രി ഏഴരയോടെ റിസോര്‍ട്ടിലെത്തി. ഇതറിഞ്ഞ രാജു പതിനൊന്നരയോടെ സുഹൃത്തായ അനിലിനെയും കൂട്ടി കാറില്‍ റിസോര്‍ട്ടിലെത്തി. കോട്ടേജിന്റെ വരാന്തയില്‍ ഇരുന്ന് തന്റെ ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന നെബുവിനെ രാജു കുത്തിവീഴ്ത്തുകയായിരുന്നു.ഇതിനിടെ അനിലിനു പരുക്കേറ്റ്. ഇയാള്‍ ആസുപത്രിയില്‍ ചികിത്സലയിലാണ.് കൊലപാതകത്തിനു ശേഷം രാജു ഭാര്യയ്ക്കും അനിലിനുമൊപ്പം കാറില്‍ മടങ്ങി.

First published: December 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...