• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | കണ്ണൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍

Murder | കണ്ണൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍

ഇന്നലെ രാത്രി 12.45 നായിരുന്നു സംഭവം.

കൊല്ലപ്പെട്ട ജഷീർ

കൊല്ലപ്പെട്ട ജഷീർ

  • Last Updated :
  • Share this:
    കണ്ണൂരിൽ (Kannur) കാർ തടഞ്ഞുനിർത്തി ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. സൂഫി മക്കാനി ഹോട്ടലിന്റെ ഉടമയായ ജഷീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12.45 നായിരുന്നു സംഭവം.

    രാത്രി ഹോട്ടല്‍ അടച്ച് ജഷീര്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിക്കര പാലത്തിന് അടുത്ത് വെച്ച് പ്രതികൾ ഇയാളുടെ കാര്‍ തടയുകയും ഇതേ തുടര്‍ന്നുണ്ടായ വാക്കുതർക്കത്തിനിടെ ജഷീറിന് കുത്തേൽക്കുകയുമായിരുന്നു. കുത്തേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണം.

    കൊലപാതകം ആസൂത്രിതമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

    Also read- Vava Suresh| വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പ് സാധാരണനിലയിൽ; ശുഭസൂചനയെന്ന് ഡോക്ടർമാർ

    Suicide Case | യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; പൊലീസ് അന്വേഷണം

    കൊല്ലം: കരുനാഗപ്പള്ളിയിലല്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കരുനാഗപ്പള്ളി പുലിയൂര്‍ വഞ്ചി നോര്‍ത്ത് ആതിരാലയത്തില്‍ ആതിരയെയാണ് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സുബിന്റെ വീട്ടിലാണ് ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

    കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സുബിന്‍ സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സുബിന്‍ ലഹരിയ്ക്ക് അടിമയായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആതിരയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

    Also Read- Accident| കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

    ഫാനില്‍ ഷാള്‍ കെട്ടി കാല്‍ തറയിലൂന്നി തൂങ്ങി നില്‍ക്കുന്നതുമാണ് കണ്ടതെന്നും ആതിരയുടെ കൊലപാതകമാണെന്നുമാണ് വീട്ടുകാരുടെ ആരോപണം. 2016ലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരാകുന്നത്. സുബിന്റെ ഉപദ്രവം തുടരുന്നതിനാല്‍ ആതിരയുടെ വീട്ടുകാര്‍ തഴവയില്‍ പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു.

    Also read- Sexual Abuse | മലപ്പുറത്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 25കാരൻ അറസ്റ്റിൽ

    വീണ്ടും പ്രശ്‌നം തുടങ്ങിയപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തം വീട്ടിലായിരുന്ന ആതിരയെ മൂന്നാഴ്ച മുന്‍പാണ് സുബിനും സുഹൃത്തുക്കളും ചേര്‍ന്ന് സുബിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
    Published by:Naveen
    First published: