• HOME
  • »
  • NEWS
  • »
  • crime
  • »
  • Child Abuse | എരുമേലിയിൽ ശബരിമല തീർഥാടകയായ ബാലികയെ അപമാനിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ പോലീസ് പിടിയിൽ

Child Abuse | എരുമേലിയിൽ ശബരിമല തീർഥാടകയായ ബാലികയെ അപമാനിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ പോലീസ് പിടിയിൽ

കോഴിക്കോട് സ്വദേശികളായ തീർത്ഥാടക സംഘത്തിലെ ബാലികയ്ക്കു നേരെയായിരുന്നു ആക്രമണം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
ശബരിമല തീർത്ഥാടകയായ (Sabarimala Pilgrim) ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ. തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമായ എരുമേലിയിൽ (Erumeli) നിന്നാണ് തീർത്ഥാടക സംഘത്തിന് ദുരനുഭവമുണ്ടായത്. പത്തു വയസ്സുകാരിയായ ബാലികയെയാണ് തമിഴ്നാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ആക്രമിക്കാൻ ശ്രമിച്ചത്.

ലൈംഗിക താൽപര്യത്തോടെ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് തീർഥാടക സംഘം ക്രൂരമായ സംഭവം നേരിടേണ്ടിവന്നത്. കോഴിക്കോട് സ്വദേശികളായ തീർത്ഥാടക സംഘത്തിലെ ബാലികയ്ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ജയപാലനെ എരുമേലി പോലീസ് കസ്റ്റഡിയിലെടുത്തു.

എരുമേലി റാന്നി റോഡിൽ ദേവസ്വം ബോർഡ് ഗ്രൗണ്ടിന് സമീപമുള്ള താൽക്കാലിക ഹോട്ടലിലായിരുന്നു സംഭവം നടന്നത്. എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് തീർത്ഥാടക സംഘം സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പോയപ്പോഴാണ് ജയപാലൻ പെൺകുട്ടിക്കെതിരെ കടന്നാക്രമണം നടത്തിയത്. സംഭവം നടന്നയുടൻ കുട്ടി നിലവിളിച്ചു കരയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സ്ഥലത്തെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന ഹൈന്ദവ സംഘടനാ പ്രവർത്തകരാണ് ഇയാളെ പിടികൂടിയത്. സംഭവസ്ഥലത്തു വച്ചുതന്നെ പിടികൂടിയ ശേഷം ശാരീരികമായി ഇയാളെ ആക്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്. തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പോലീസ് ഹോട്ടൽ അടപ്പിച്ചു.

ഉഡുപ്പി എന്ന പേരിൽ താൽക്കാലികമായി തുറന്ന ഹോട്ടലിലാണ് സംഭവം. ശബരിമല തീർത്ഥാടനകാലം പ്രമാണിച്ചാണ് ദേവസ്വം ബോർഡിൽ നിന്നും ഹോട്ടൽ ലേലത്തിനെടുത്ത് പ്രവർത്തനം തുടങ്ങിയത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

നിരവധി ക്രിമിനലുകളടക്കം തീർത്ഥാടനകാലത്ത് ഈ മേഖലകളിൽ ഹോട്ടലുകളിൽ ജോലി ചെയ്യുന്നു എന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം. കൃത്യമായ പരിശോധന കൂടാതെ ഹോട്ടലുകളിൽ ആളെ നിയമിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ കാരണം എന്നും ഹൈന്ദവ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി വേണം ജോലിക്കാരെ നിയമിക്കാൻ എന്നാണ് നിർദ്ദേശം ഉള്ളത് എന്ന് അയ്യപ്പസേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് വ്യക്തമാക്കി. ഇതും കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നാണ് ആരോപണം. അതേസമയം, പെട്ടെന്നുണ്ടായ സംഭവമാണ് എരുമേലിയിൽ ഉണ്ടായത് എന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വ്യക്തമാക്കി.

കുട്ടികൾക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരമാണ് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ് എന്ന് എരുമേലി പോലീസ് വ്യക്തമാക്കി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ എന്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. മുമ്പ് ക്രിമിനൽ കേസുകളുമായി ബന്ധമുള്ള ആളാണെങ്കിൽ അതുകൂടി പരിഗണിച്ച് കേസുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം.
Published by:user_57
First published: