പാലക്കാട്: കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ ഡൌൺലോഡ് ചെയ്തു കണ്ട റിട്ടയേർഡ് എസ്ഐ അറസ്റ്റിലായി. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന് (60) ആണ് അറസ്റ്റിലായത്. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം കുടുങ്ങിയത്. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടേയും വിവരങ്ങള്‍ ഇന്റര്‍ പോളും സൈബര്‍ ഡോമും പൊലീസിന് കൈമാറിയിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട രാജശേഖരനെ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന വ്യാപകമായി ല്‍ നടന്ന പി-ഹണ്ട് റെയിഡിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയില്‍ കുട്ടികളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകിരിച്ചു. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. കെ. ബി രവി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
കൊല്ലം റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി ശ്രീ. എസ്. മധുസൂദനന്റെ നേതൃത്ത്വത്തില്‍ കുണ്ടറ, കൊട്ടാരക്കര, ശൂരനാട്, അഞ്ചല്‍, പത്തനാപുരം, ചിതറ, കുളത്തൂപ്പുഴ, പൂയപ്പളളി, പുത്തൂര്‍ പോലീസ് സ്റ്റേഷന് ISHO മാര്‍ നടത്തിയ പി ഹണ്ട് റെയ്ഡില്‍ 17 സ്ഥലങ്ങളില്‍ നിന്നായി 15 പേരില്‍ നിന്നും 15 മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു.
രണ്ട് പോലീസ് സ്റ്റേഷന് പരിധികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുളള ചിത്രങ്ങളും വീഡിയോകളും വീണ്ടെടുക്കുന്നതിലേക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു കൊടുക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു.
വാട്ട്സ് ആപ്പിലും, ടെലിഗ്രാമിലും പ്രചരിക്കുന്ന അശ്ലീല ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യപ്പെടുന്നുണ്ട്. ഇത്തരക്കാരുടെ ഐപി അഡ്രസ്സ് പ്രത്യേകം സോഫ്റ്റുവെയര്‍ വഴി ശേഖരിച്ച് ഇത്തരം ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആള്‍ക്കാരെ കണ്ടെത്തുകയാണ് ചെയ്യുന്നത്. രഹസ്യ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഞായറാഴ്ച പുലര്‍ച്ച മുതലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ പിടിക്കപ്പെട്ടവര്‍ എംബിഎ ക്കാര്, മറ്റു വിദ്യാര്‍ത്ഥികള്‍, പ്ലംബര്‍മാര്‍, ഹോട്ടല്‍ ബോയ്, ഇലക്ട്രീഷന്സ്, മേശന് പണിക്കാര്, സൂപ്പര്‍ മാര്‍ക്കറ്റ് എംപ്ലോയ്, വെല്‍ഡിംഗ് വര്‍ക്കേഴ്സ്, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ പല മേഖലയിലും ഉളളവരാണ് എന്നുളളത് ശ്രദ്ധേയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.