കണ്ണൂര്‍: സ്കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന് (ഉണ്ണിപ്പൊലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 24 കുപ്പി വിദേശ നിര്‍മിത മദ്യവുമായാണ് ഇവര്‍ പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എംവി യുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ ബാവുപ്പറമ്പ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കെ.എല്‍. 59 സി 9859 നമ്പര്‍ സ്കൂട്ടറില്‍ കടത്തിക്കൊണ്ടു വരുമ്പോഴാണ് പിടിയിലായത്.
അബ്കാരി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷൈജു.കെ.വി , വിനീത്.പി.ആര് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Death | കുടുംബവഴക്കിനിടെ തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു; പ്രതികളായ ബന്ധുക്കള്‍ പൊലീസ് കസ്റ്റഡിയില്‍
പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു താമസിച്ചിരുന്ന അബ്ബാസ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ പരിക്കേറ്റാണ് മരിച്ചത്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read-ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ബസ് ഡ്രൈവർ അറസ്റ്റിൽ
പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Liquor seized