നാളെ വിദേശത്തേക്ക് പോകാനിരിക്കെ കോട്ടയത്ത് റിട്ട. എസ്.ഐ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ശശിധരന്റേത് കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

News18 Malayalam | news18-malayalam
Updated: November 24, 2019, 9:24 PM IST
നാളെ വിദേശത്തേക്ക് പോകാനിരിക്കെ കോട്ടയത്ത് റിട്ട. എസ്.ഐ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
News18
  • Share this:


കോട്ടയം: ഗാന്ധിനഗറില്‍ മുന്‍ എസ്.ഐയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുര്‍ച്ചെ നടക്കാനിറങ്ങിയ അടിച്ചിറ സ്വദേശി ശശിധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ര വിതരണത്തിനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. ശശിധരനെ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ശശിധരന്റേത് കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശശിധരനും ഇയാളും തമ്മില്‍ നേരത്തെ വഴിത്തര്‍ക്കം നിലനിന്നിരുന്നു. കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. ശശിധരന്റെ രണ്ട് മക്കളും വിദേശത്താണ്. നാളെ മക്കളുടെ അടുത്തേക്ക് പോകാനിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read ഷെഹല ഷെറിന്റെ മരണം; പ്രിൻസിപ്പലും ഡോക്ടറും ഉൾപ്പെടെ 4 പ്രതികളും ഒളിവിൽ

First published: November 24, 2019, 8:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading