നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഇത് കേരളത്തിലാണ്; റിട്ടയേഡ് എസ്ഐ പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തി

    ഇത് കേരളത്തിലാണ്; റിട്ടയേഡ് എസ്ഐ പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തി

    ഹണി ട്രാപ്പിൽ കുടുങ്ങിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ടയാളെ വീടുകയറി അക്രമിച്ച് റിട്ടയേർഡ് എസ് ഐയും സംഘവും

    അക്രമത്തിന്റെ ദൃശ്യങ്ങൾ

    അക്രമത്തിന്റെ ദൃശ്യങ്ങൾ

    • Share this:
    കൊല്ലം കരുനാഗപ്പള്ളിയിൽ റിട്ടയേർഡ് എസ് ഐയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമണം. ആക്രമണത്തിൽ വീട്ടുടമ ശ്രീകുമാർ, അമ്മ അമ്മിണിയമ്മ എന്നിവർക്ക് പരിക്കേറ്റു. റഷീദിന്റെ മകന്റെ അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം ശ്രീകുമാർ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് വീടുകയറിയുള്ള അക്രമത്തിൽമത്തിൽ കലാശിച്ചതെന്നും സൂചനയുണ്ട്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ തന്നെ ഇരുവരും തമ്മിൽ തർക്കമുണ്ട്. ശ്രീകുമാർ വിവരാവകാശ പ്രവർത്തകനുമാണ്

    ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി കല്ലേരിഭാഗം സ്വദേശി ശ്രീകുമാറിന്റെ വീട്ടിൽ റിട്ടയേർഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ്  അക്രമണം നടത്തിയത്. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അക്രമണത്തിൽ ശ്രീകുമാറിനും അമ്മയ്ക്കും പരിക്കേറ്റു.

    Also Read- പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരന് അശ്ലീല വീഡിയോ അയച്ചു; യുവാവ് അറസ്റ്റിൽ

    ചവറ സ്വദേശിയായ റഷീദിന്റെ മകന്റെ അനധികൃത നിർമാണത്തിനെതിരെ വിവരാവകാശ രേഖകൾ ശേഖരിക്കുകയും പരാതി നൽകിയതുമാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ പറയുന്നു. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

    അതേസമയം റഷീദിന്റെ വിശദീകരണം ഇങ്ങനെ:

    നിരവധി ക്രമിനൽ കേസ്സിലെ പ്രതിയും സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ 2012 ൽ എൽഐസിയിൽ നിന്നും 2018ൽ നാഷണൽ ഇൻഷുറൻസിൽ നിന്നും പുറത്താക്കുകയും വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്തു ഒരുപാടു കുടുംബങ്ങളെ വഴിയാധാരമാക്കുകയും പണം തട്ടുകയും ചെയ്തതിന്റെ പേരിൽ വിവരാവകാശ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തയാളാണ് ശ്രീകുമാർ. കഴിഞ്ഞ 27ന് നീണ്ടകര അക്ഷയാ സെന്ററിൽ ചില ആവശ്യങ്ങൾക്കായി പോയി. സൈഡിൽ മാറ്റി വച്ചിരുന്ന സ്കൂട്ടർ ഓടിച്ചു റോഡിലേക്കു കയറവേ എന്റെ സ്കൂട്ടറിൽ ശ്രീകുമാർ ഓടിച്ചു വന്ന KL 23 T 3790 സ്കൂട്ടർ ഇടിച്ചുകൊണ്ടു നിർത്തുകയും തുടർന്നു ടിയാൻ എന്നെ അസഭ്യങ്ങൾ പറയുകയും ഇടതു കൈ നീട്ടി അടിക്കുകയും സ്കൂട്ടറിനോടൊപ്പം എന്നെ തള്ളി താഴയിടുകയും ചെയ്തു. ഈ സംഭവത്തിന് ശ്രീകുമാർ പ്രതിയായി ചവറ പൊലീസിൽ Crim 994/2021 ആയി കേസ്സെടുക്കുകയും ആയതിന്റെ അന്വേഷണം നടന്നു വരുന്നതുമാണ്. വസ്തുത ഇതായിരിക്കേ എന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്നതിനായി സോഷ്യൽ മീഡിയാകളിൽ ടിയാൻ ഇങ്ങനെ ചില കുറിപ്പുകൾ ഇടുന്നു വിവിധ പോലീസ് സ്റ്റോഷനുകളിൽ ശ്രീകുമാറിന്റെ പേരിലുള്ള ചില ക്രൈം കേസുകൾ
    (1) K. Pally Crim 1717/2016
    (2) Chavra Crim 3112/2016
    (3) Chavara Crime 3604/2017
    (4) Chavara Crime O474/2018
    (5) K.pally. Crime 446/2019
    (6) Chavara Crime 2285/2020
    (7) Chavara Crime 58/202I
    (8) Chavara Crime 994/202l
    സൈബർ ഗുണ്ട എന്ന് സ്വയം വിശേഷിപ്പിച്ചു നാട്ടിലെ ചില സാമൂഹ്യ വിരുദ്ധരുമായ് ചേർന്ന് സമൂഹ മാധ്യമങ്ങളിൽ ഇയാള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്കെതിരെ സൈബർ നിയമപ്രകാരം കേസ്സെടുത്ത് അന്വേക്ഷിക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചിട്ടുണ്ട്
    Published by:Rajesh V
    First published:
    )}