• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കത്തിക്കരിഞ്ഞ മൃതദേഹം മകളുടേതാണെന്നു കരുതി സംസ്‌കരിച്ചു; ഭര്‍ത്താവിനെതിരെ കേസു നല്‍കിയതിനു പിന്നാലെ കാമുകനൊപ്പം ഒളിച്ചോടിയ മകളെ കണ്ടെത്തി പൊലീസ്


Updated: May 4, 2018, 8:17 PM IST
കത്തിക്കരിഞ്ഞ മൃതദേഹം മകളുടേതാണെന്നു കരുതി സംസ്‌കരിച്ചു; ഭര്‍ത്താവിനെതിരെ കേസു നല്‍കിയതിനു പിന്നാലെ കാമുകനൊപ്പം ഒളിച്ചോടിയ മകളെ കണ്ടെത്തി പൊലീസ്

Updated: May 4, 2018, 8:17 PM IST
നോയ്ഡ: മകളുടെ മൃതദേഹം കണ്ണീരോടെ ഏറ്റുവാങ്ങി സംസ്‌കരിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സമീപത്തെ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ മകള്‍ ജീവനോടെ വീട്ടില്‍ തിരിച്ചെത്തി. നോയ്ഡയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. മകള്‍ മരിച്ചെന്നു കരുതി മൃതദേഹം സംസ്‌ക്കരിച്ച രാജ്-സര്‍വേശ് സക്സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ ജീവനോടെ തിരിച്ചു കിട്ടിയത്.

കാണാതായ നീതു തിരിച്ചെത്തിയതോടെ മൃതദേഹം ആരുടേതെന്ന അന്വേഷണത്തിലാണ് പൊലീസ്. ഏപ്രില്‍ 24 നാണ് എഫ്.എന്‍.ജി. എക്സ്പ്രസ് വേയില്‍ മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്്. മകളെ കാണാനില്ലെന്നു കാട്ടി രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഈ സംഭവം. മകളുടേതുമായി സാമ്യം തോന്നിയതിനാല്‍ ഈ മൃതദേഹം മാതാപിതാക്കള്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു. മകളുടെ മരണത്തില്‍ ഈ മാതാപിതാക്കള്‍ നീതുവിന്റെ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ കേസുകൊടുക്കുകയും ചെയ്തു.

നീതുവിനെ കാണാനില്ലെന്ന പരാതിയില്‍ ഭര്‍ത്താവ് രാം ലഖനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ രാം ലഖന് നീതുവിന്റെ തിരോധാനവുമായി ബന്ധമില്ലെന്നു പൊലീസിനു മനസിലായി. ഇതേത്തുടര്‍ന്ന് നീതുവിനെ കാണാതായതിനു ശേഷം തങ്ങളുടെ കടയില്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ പൊലീസ് നീതുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ പതിവായി സിഗററ്റ് വാങ്ങാന്‍ വന്നിരുന്ന പൂരന്‍ എന്നയാളെ ഏതാനും ദിവസമായി കാണുന്നില്ലെന്നു കണ്ടെത്തി. മൂന്ന് ദിവസം കഴിഞ്ഞ് പൂരന്‍ വീണ്ടും കടയിലെത്തിയപ്പോള്‍ നീതുവിന്റെ കുടുംബാംഗങ്ങള്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തു.

ഇതിനു പിന്നാലെ പൂരന്‍ ബാഗുമായി മുങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നീതു ഇയാള്‍ക്കൊപ്പമുണ്ടെന്നു വ്യക്തമായി. അതേസമയം തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പൂരനൊപ്പം പോയതെന്നാണ് നീതു പൊലീസിനോടു പറയുന്നത്

അതേസമയം മറുവശത്ത് നീതുവിന്റെ പേരില്‍ സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന ചോദ്യമാണ് ഇപ്പോള്‍ പൊലീസിനെ കുഴയ്ക്കുന്നത്.

കേസ് അവസാനിപ്പിക്കാന്‍ പൊലീസ് കാട്ടിയ ധൃതിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയത്. മൃതദേഹം മകളുടേതാണോ എന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോന വേണമെന്നു മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
First published: May 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍