ബെംഗളൂരില്‍ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണം ഭര്‍തൃപീഡനം മൂലമെന്ന് സൂചന. ഭര്‍ത്താവ് അനിഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അനീഷ് തന്നെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദരേഖയില്‍ ഉള്ളത്.
അനീഷിനെതിരെ ഭർതൃപീഡനത്തിന് കേസ് എടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ഭർതൃപീഡനത്തിന് തെളിവില്ലെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.ഇക്കാരണത്താല്‍ അനീഷിന്റെ അറസ്റ്റ് വൈകുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയിട്ടേഴ്സ് ബംഗളുരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി.
Also Read- മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ; ശ്രുതി ഭര്‍ത്താവില്‍ നിന്ന് കൊടിയ പീഡനം നേരിട്ടിരുന്നതായി ബന്ധുക്കള്‍
ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചിട്ട് ശ്രുതിയെ കിട്ടുന്നില്ലായിരുന്നു. തുടര്‍ന്ന് ബംഗളുരുവില്‍ എന്‍ജീനിയറായ സഹോദരന് നിശാന്ത് അപാര്‍ട്ടമെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്.
അകത്ത് നിന്ന് മുറി പൂട്ടിയിരിക്കുകയായിരുന്നു. തുറന്നു പരിശോധിച്ചപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
Also Read- 'കിലോക്കണക്കിന് സ്വർണവും നോട്ടുകെട്ടുകളും മോഹിക്കുന്ന നരാധമൻമാർക്ക് ശക്തമായ താക്കീത്'; വിസ്മയ കേസ് വിധിയിൽ അഭിമാനമെന്ന് കേരള പൊലീസ്
മരണം നടന്നതിന് രണ്ട് ദിവസം മുന്‍പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നതായാണ് വിവരം. മൈസൂരുവില്‍ ഒരു സുഹൃത്തിന്റെ വസതിയിലെത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് അവിടെ നിന്നും പോയത്. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.
അനീഷ് ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും സഹോദരൻ ആരോപിച്ചിരുന്നു.
ഭക്ഷണം പാകംചെയ്യുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞു; ഭാര്യയെ തലയ്ക്കടിച്ചുകൊന്ന് കിണറ്റിലെറിഞ്ഞു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു. ഭക്ഷണം പാകം ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഹത്പിപ്ലിയ പട്ടണത്തിലാണ് സംഭവം. യശോദ (40) ആണ് മരിച്ചത്. ഭര്‍ത്താവ് ദിനേശ് മാലിയെ പൊലീസ് പിടികൂടി.ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് ഭാര്യയോട് ഭക്ഷണം ചോദിച്ചപ്പോള്‍ താന്‍ വീട്ടുജോലിയിലാണെന്നും ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നും യശോദ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ദിനേശ് ഭാര്യയുമായി വഴക്കിടുകയും അലക്കാനുപയോഗിക്കുന്ന ബാറ്റെടുത്ത് തലക്കടിക്കുകയുമായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിച്ച മകളെയും ദിനേഷ് മര്‍ദിച്ചു. അടിയേറ്റ് അവശയായി കിടന്ന ഭാര്യയെ കിണറ്റിലെറിഞ്ഞ് ദിനേശ് വീട്ടില്‍ നിന്നോടിപ്പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മകള്‍ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് യശോദയുടെ മൃതദേഹം പുറത്തെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.