• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീടിന്റെ നിര്‍മ്മാണ ചെലവ് ഒരു കോടി; ഭാര്യയുടെ പേരില്‍ ആഢംബര കാര്‍; മോഷണകേസിലെ പ്രതിയുടെ സമ്പാദ്യത്തില്‍ ഞെട്ടി പൊലീസ്


Updated: June 5, 2018, 8:44 PM IST
വീടിന്റെ നിര്‍മ്മാണ ചെലവ് ഒരു കോടി; ഭാര്യയുടെ പേരില്‍ ആഢംബര കാര്‍; മോഷണകേസിലെ പ്രതിയുടെ സമ്പാദ്യത്തില്‍ ഞെട്ടി പൊലീസ്

Updated: June 5, 2018, 8:44 PM IST
കൊട്ടാരക്കര: കൊല്ലം സ്വദേശിയെങ്കിലും താമസം ആറ്റിങ്ങലില്‍. വീട്ടുമുറ്റത്ത് ആഢംബര കാറുകളും ലക്ഷം വിലയുള്ള ബൈക്കും. പണിയോ മോഷണം. മോഷണ കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ സമ്പാദ്യം കണ്ട് ഞെട്ടിത്തരിച്ച് പൊലീസുകാരും.

ചാല കമ്പോളത്തില്‍ ലോഡിറക്കി പണവുമായി മടങ്ങുന്ന ലോറികളെ പിന്തുടര്‍ന്ന് കൊള്ളയടിച്ച കേസില്‍ പിടിയിലായ പ്രതിയുടെ സമ്പാദ്യമാണ് പൊലീസിനെ ഞെട്ടിച്ചത്. തിരുവനന്തപുരം കോരാണിക്കരയില്‍ ടോള്‍ മുക്കില്‍ വാടകയ്ക്കു താമസിക്കുന്ന ചവറ ചെറുശേരി ഭാഗം പ്രഹ്ലാദ മന്ദിരത്തില്‍ തടിയന്‍ ബിനു എന്നറിയപ്പെടുന്ന ബിനു (38), ചേര്‍ത്തല അരുക്കുറ്റി മാത്താനം കളപ്രയില്‍ വിനീത്കുമാര്‍ (27) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

മെയ് 30ന് രാത്രി എംസി റോഡില്‍ പുതുശേരിഭാഗം ജംക്ഷനില്‍ പാര്‍ക്ക് ചെയ്ത മിനി ലോറിയില്‍ നിന്ന് 75,000 രൂപ മോഷ്ടിച്ച കേസിലാണ് ആറ്റിങ്ങലില്‍ നിന്ന് പ്രതികള്‍ പിടിയിലായത്. കമ്പംമേട്ടില്‍ നിന്നു വാഴക്കുല കയറ്റി തിരുവനന്തപുരം ചാല കമ്പോളത്തില്‍ എത്തിച്ച് പണവുമായി മടങ്ങിയ ഉടുമ്പന്‍ചോല സ്വദേശി തോമസ് വര്‍ഗീസിനെയാണ് ഇവര്‍ കൊള്ളയടിച്ചത്.

തോമസ് ഉറങ്ങുന്നതിനിടെ പിക്അപ് വാനില്‍ എത്തിയ മോഷ്ടാക്കള്‍ മിനി ലോറിയുടെ എന്‍ജിന്‍ കവറിനു മുകളില്‍ വച്ചിരുന്ന താക്കോല്‍ എടുത്ത് പെട്ടി തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.

തുടര്‍ന്ന് തോമസിന്റെ പരാതിയില്‍ സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. ബിനുവാണ് മോഷണ സംഘത്തിന്റെ നേതാവ്. ഇയാള്‍ അടുത്തിടെ ആറ്റിങ്ങലില്‍ ദേശീയപാതയ്ക്കരികെ ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് ഒരു കോടിയോളം ചെലവില്‍ വീടുപണി പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഭാര്യയുടെ പേരില്‍ ആഡംബരവാഹനവുമുണ്ട്. തമിഴ്‌നാട്ടിലും ഇയാള്‍ക്ക് ഭൂമിയുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഒന്നര ലക്ഷത്തോളം വിലവരുന്ന ഇരുചക്രവാഹനവും ഇയാള്‍ വാങ്ങി.
First published: June 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍