HOME » NEWS » Crime » RICKSHAW DRIVER SLAPPED A WOMEN AND HER SONS KILLED HIM

അമ്മയെ മർദ്ദിച്ച ഓട്ടോഡ്രൈവറെ മക്കൾ കൊലപ്പെടുത്തി; കൊലപാതകം നിർദോഷമായ പരിഹാസത്തിന്റെ പേരിൽ

അടുത്തിടെ വിവാഹിതനായ ഓട്ടോഡ്രൈവറെ സ്ത്രീ കളിയാക്കിയിരുന്നു

News18 Malayalam | news18-malayalam
Updated: February 19, 2021, 11:11 AM IST
അമ്മയെ മർദ്ദിച്ച ഓട്ടോഡ്രൈവറെ മക്കൾ കൊലപ്പെടുത്തി; കൊലപാതകം നിർദോഷമായ പരിഹാസത്തിന്റെ പേരിൽ
പ്രതീകാത്മക ചിത്രം
  • Share this:
വഡോദര: അമ്മയെ മർദ്ദിച്ച ഓട്ടോഡ്രൈവറെ മക്കൾ തല്ലിക്കൊന്നു. ഗുജറാത്തിലെ വഡോദരയിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. മനോജ് പർമാർ(34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസിയായ സ്ത്രീയെയാണ് മർദ്ദിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, അടുത്തിടെയാണ് മനോജ് പർമാർ വിവാഹിതനായത്. മനോജിന്റെ വിവാഹത്തെ കുറിച്ച് രാധ പർമാർ എന്ന സ്ത്രീ അദ്ദേഹത്തെ കളിയാക്കിയിരുന്നു. നിർദോഷമായ പരിഹാസമായിരുന്നു സ്ത്രീയുടേതെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ കളിയാക്കലിൽ പ്രകോപിതയായ മനോജ് കുമാർ രാധയെ നിരവധി തവണ മർദ്ദിച്ചു. ഇതിനെ തുടർന്നാണ് രാധയുടെ രണ്ട് ആൺമക്കളും സുഹൃത്തുക്കളും ചേർന്ന് മനോജിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചത്.

രാധയുടെ മക്കളായ സഞ്ജയ്, ഗണേഷ് എന്നിവർ ഋത്വിക് പർമാർ എന്ന സുഹൃത്തിനും തിരിച്ചറിയാത്ത മറ്റൊരാൾക്കും ഒപ്പം ചേർന്ന് മനോജിനടുത്തേക്ക് എത്തുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെ മകാർപുര റെയിൽവേസ്റ്റേഷന് സമീപത്തു വെച്ച് മനോജിനെ സംഘം ആക്രമിക്കുകയായിരുന്നു.

നാൽവർ സംഘത്തിൽ ഒരാൾ മൂർച്ചയുള്ള ആയുധം കൊണ്ട് മനോജിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ മനോജിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് ഇയാൾ മരിച്ചു.

You may also like:സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് തൂക്കുകയര്‍ ഒരുങ്ങുന്നു; 38കാരിയായ ആ കുറ്റവാളിയെക്കുറിച്ചറിയാം

സംഭവത്തിൽ രണ്ട് സഹോദരങ്ങളേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന നാലാമനായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ, പൂർണ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു. കൊലപാതകത്തിന് തൊട്ടു മുമ്പ് ഭാര്യയുമൊന്നിച്ചുള്ള സെൽഫിയും ഇയാൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ടർക്കി സ്വദേശിയായ ഹകാൻ അയ്സാൽ എന്ന 40 കാരനാണ് ഭാര്യ സെംറ അയ്സാലിന്റെ ജീവനപഹരിച്ചത്. 32 വയസ്സായിരുന്നു ഭാര്യയ്ക്ക്. ടർക്കിയിലെ ബട്ടർഫ്‌ളൈ വാലിയിലേക്ക് അവധി ആഘോഷിക്കാൻ എന്ന് പറഞ്ഞു പോയ ശേഷമാണ് കൊടും ക്രൂരത.

ഏഴു മാസം ഗർഭിണിയായിരുന്നു അയ്സാൽ. 2018 ലെ സംഭവത്തിന് പിന്നിലെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഭാര്യയുടെ പേരിലെ ഇൻഷുറൻസ് തുകയായിരുന്നു ഇയാളുടെ ലക്‌ഷ്യം.

ആദ്യമായി ഭാര്യയുടെ പേരിൽ ഒരു ആക്സിഡന്റൽ ഇൻഷുറൻസ് എടുക്കുകയാണ് ഇയാൾ ചെയ്തത്. ഇതിന് 40,865 പൗണ്ട് അഥവാ 41,22,860.09 രൂപയാണ് മൂല്യം. ഭർത്താവായിരുന്നു ഈ പോളിസിയുടെ ആശ്രിതൻ.

മൂന്നു മണിക്കൂർ മലമുകളിൽ ചിലവഴിച്ച ശേഷമാണ് ക്രൂര കൃത്യം നടത്തിയത്. ആരും കാണില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. ശേഷം മലഞ്ചെരുവിൽ നിന്നും ഭാര്യയെ തള്ളി താഴേക്കിടുകയായിരുന്നു.

ഇയാൾ ഉടൻ തന്നെ ഇൻഷുറൻസ് തുക ചോദിച്ചെത്തി. എന്നാൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ തുക നൽകൂ എന്നായി അധികൃതർ. അന്വേഷണം കഴിഞ്ഞതും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എന്നാൽ ഇയാളുടെ പെരുമാറ്റത്തിലെ വ്യത്യാസം യുവതിയുടെ സഹോദരൻ മനസ്സിലാക്കിയിരുന്നു. മരിച്ച യുവതിയുടെ സഹോദൻറെ മൊഴി അനുസരിച്ച്, യുവതിയുടെ മരണ ശേഷം ഏവരും കാറിനുള്ളിൽ ദുഃഖിതരായി ഇരിക്കുമ്പോൾ ഭർത്താവിന് അൽപ്പം പോലും സങ്കടം മുഖത്തില്ലായിരുന്നു.
Published by: Naseeba TC
First published: February 19, 2021, 11:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories