ന്യൂഡൽഹി: റിക്ഷാക്കാരനായ കനയ്യ (40) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുണ്ട്കയിലെ സ്വര്‍ണ്ണാ പാര്‍ക് സ്വദേശി നീരജ് എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.. രാജസ്ഥാനിലെ ആല്‍വാർ സ്വദേശിയായ കനയ്യ ഉപജീവന മാര്‍ഗം തേടിയാണ് രാജ്യ തലസ്ഥാനത്തെത്തിയത്. ഇവിടെ റിക്ഷാത്തൊഴിലാളിയായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച നീരജുമായി ചില വാക്കുതർക്കങ്ങളുണ്ടായി. വാക്കുതര്‍ക്കം രൂക്ഷമായപ്പോൾ യുവാവിന്റെ മാതാപിതാക്കളെയും കനയ്യ അധിക്ഷേപിച്ചു. ഇതിൽ കുപിതനായ നീരജ് കത്തിയെടുത്ത് കുത്തുകയായിരുന്നു. നിരവധി കുത്തുകളേറ്റ കനയ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.