• HOME
  • »
  • NEWS
  • »
  • crime
  • »
  • 60 രൂപയ്ക്ക് വേണ്ടി റിക്ഷാക്കാരനെ കൊലപ്പെടുത്തി യുവാക്കൾ; മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

60 രൂപയ്ക്ക് വേണ്ടി റിക്ഷാക്കാരനെ കൊലപ്പെടുത്തി യുവാക്കൾ; മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തട്ടിയെടുത്ത റിക്ഷയും പൊലീസ് കണ്ടെത്തി

news18

news18

  • Last Updated :
  • Share this:
    ന്യൂഡൽഹി: അമ്പത്തിയഞ്ചുകാരനായ റിക്ഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് ഡൽഹിയിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. റിക്ഷ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്.

    ദിലീപ് ഹൽദാർ(20), ചോത്താൻ സിങ്(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഈസ്റ്റ് ഡൽഹിയിലെ അശോക് നഗർ സ്വദേശികളാണ്.

    വെള്ളിയാഴ്ച്ച രാത്രിയാണ് 55 വയസ്സ് തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം ഈസ്റ്റ് ഡൽഹിയിലെ ദഷ്മേഷ് പബ്ലിക് സ്കൂളിന് സമീപമുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്.

    മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കല്ലുകൊണ്ട് തലയും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച്ചയാണ് മരിച്ചയാൾ ജിബൻ മസുംദാർ എന്ന റിക്ഷാ തൊഴിലാളിയാണെന്ന് തിരിച്ചറിയുന്നത്. ഇയാളുടെ റിക്ഷയും കാണാതായിരുന്നു.

    You may also like:90 വയസ്സുള്ള വയോധികയെ ചൂലുകൊണ്ട് തല്ലുന്ന മരുമകൾ; രക്ഷിക്കാൻ നിലവിളിച്ച് സ്ത്രീ

    തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തട്ടിയെടുത്ത റിക്ഷയും പൊലീസ് കണ്ടെത്തി. തുടർന്നാണ് ദിലീപ്, ചോത്താൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.

    You may also like:വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു; പൈലറ്റിനെതിരെ പരാതിയുമായി സീരിയൽ താരം

    കൊല്ലപ്പെട്ട ജിബൻ മസുംദാറിന് ചോത്താൻ സിങ്ങിനെ മുൻപരിചയമുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി മസുംദാറിനെ ഒരു പാർട്ടിക്ക് ചോത്താൻ ക്ഷണിച്ചു. തുടർന്ന് ദഷ്മേഷ് സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു.

    മസുംദാറിന്റെ പക്കലുള്ള പണവും റിക്ഷയും തട്ടിയെടുക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു പ്രതികളുടെ പ്രവർത്തിയെന്ന് പൊലീസ് പറയുന്നു. ചോത്താൻ സിങ്ങിൽ നിന്നും മസുംദാറിന്റെ പഴ്സും പൊലീസ് കണ്ടെത്തി.

    ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ വെറും അറുപത് രൂപ മാത്രമായിരുന്നു മസുംദാറിന്റെ പഴ്സിലുണ്ടായിരുന്നത്. ഇതിനുവേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്.
    Published by:Naseeba TC
    First published: