ശാന്തൻപാറ റിജോഷ് വധം: പ്രതികളായ വസീമും ലിജിയും വിഷം കഴിച്ചനിലയിൽ; രണ്ടരവയസ്സുകാരി മരിച്ചു

ശാന്തമ്പാറയിലെ റിസോർട് ജീവനക്കാരൻ റിജോഷിനെ ഒക്ടോബര്‍ 31 മുതലാണ് കാണാതായത്. നവംബർ ഒന്നിന് ബന്ധുക്കള്‍ നല്‍കിയ പരാതി അനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ നാലു മുതല്‍ റിജോഷിന്റെ ഭാര്യ ലിജി, ഫാം ഹൗസ് മാനേജര്‍ വസീം എന്നിവര്‍ ഒളിവില്‍ പോയി.

News18 Malayalam | news18-malayalam
Updated: November 9, 2019, 8:45 PM IST
ശാന്തൻപാറ റിജോഷ് വധം: പ്രതികളായ വസീമും ലിജിയും വിഷം കഴിച്ചനിലയിൽ; രണ്ടരവയസ്സുകാരി മരിച്ചു
കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും വസീമും
  • Share this:
ഇടുക്കി ശാന്തമ്പാറ റിജോഷ് വധക്കേസിലെ പ്രതി വാസിമിനെയും റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയിലും  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിജോഷിന്റെ രണ്ടര വയസ്സുകാരിയെ മരിച്ച നിലയിലും  കണ്ടെത്തി. മുംബൈ പന്‍വേലില്‍ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവരെ കണ്ടെത്തിയത്.  കുട്ടിക്ക് വിഷം നല്‍കിയതിനു ശേഷമാണ് ഇവർ  വിഷം കഴിച്ചതെന്നു  കരുതുന്നു. ഇരുവരുടെയും നില ഗുരുതരമായി തുടരുന്നു.


ഇന്ന് ഉച്ചയോടെയാണ് മുംബൈ പന്‍വേലിലിലെ ഒരു ലോഡ്ജില്‍ റിജോഷിന്റെ രണ്ടുവയസുകാരിയായ  ഇളയ മകളെ  മരിച്ച നിലയിലും വാസിമിനേയും ലിജിയേയും വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്.  മാനേജര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പന്‍വേല്‍ സെൻട്രൽ സ്റ്റേഷനിലെ പൊലീസ് ലോഡ്ജിൽ എത്തി ഇവരെ പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

മുറിക്കുള്ളില്‍ നിന്നും ലഭിച്ച ഇവരുടെ ഐ ഡി കാര്‍ഡില്‍ നിന്നും ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കിയ മുംബൈ പോലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.എന്നാൽ  വാസീം വീഡിയോ സന്ദേശമയക്കാന്‍ ഉപയോഗിച്ച വൈഫൈ മുംബൈയിൽ നിന്നാണെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവരം ലഭിച്ച ഉടന്‍ ഇവര്‍ക്ക് സ്ഥലത്തെത്തി സംഭവം സ്ഥിരീകരിക്കാൻ കഴിഞ്ഞു.

Also Read- താൽക്കാലിക ജീവനക്കാരനെ ആന കുത്തിക്കൊന്ന് 325 ദിവസം കഴിഞ്ഞ് സർക്കാരിന്റെ സ്ഥിരനിയമനം

പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയ കുട്ടിയുടെ മൃതദേഹം  ഞായറാഴ്ച  പോസ്റ്റ്  മോർട്ടം  ചെയ്യും. അന്വേഷണ സംഘത്തിലെ എസ് ഐ മാരായ സജി എന്‍.പോള്‍, എം.ആര്‍ സതീഷ് , സി പി ഒ സിനോജ് എബ്രഹാം എന്നിവരാണ് മുംബൈ പനവേലില്‍ ഉള്ളത്. സംഭവത്തില്‍ പനവേല്‍ സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിയിട്ടുണ്ട്.കേസ് അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിക്കുകയും പ്രതികളെ രക്ഷപെടാന്‍ സഹായിക്കുകയും ചെയ്ത വസീമിന്റെ സഹോദരന്‍ ഫഹദിനെ  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച  നെടുംങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ ഫഹദിനെ റിമാന്റ് ചെയ്തു.

ശാന്തമ്പാറയിലെ റിസോർട് ജീവനക്കാരൻ റിജോഷിനെ ഒക്ടോബര്‍ 31 മുതലാണ്  കാണാതായത്. നവംബർ ഒന്നിന് ബന്ധുക്കള്‍ നല്‍കിയ പരാതി അനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ നാലു മുതല്‍ റിജോഷിന്റെ ഭാര്യ ലിജി, ഫാം ഹൗസ് മാനേജര്‍ വസീം എന്നിവര്‍ ഒളിവില്‍ പോയി.

മൂന്നാര്‍ ഡി വൈ എസ് പി എം. രമേശ് കുമാര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി പയസ് ജോര്‍ജ് സി ഐ മാരായ ടി ആര്‍ പ്രദീപ്  കുമാർ,  എച്ച് എല്‍.ഹണി, എസ്.ഐ. പി.ഡി. അനൂപ് മോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍